തൃശൂർ: വിവാദങ്ങൾ ഉയർത്തി 'ജെ.എസ്.കെ" സിനിമ നൽകുന്ന ആശയത്തെ വഴിതിരിച്ചുവിടരുതെന്ന് സുരേഷ്‌ഗോപി. ആദ്യ പ്രദർശനം കാണാൻ തൃശൂർ രാഗം തിയേറ്ററിൽ എത്തിയ സുരേഷ്‌ഗോപി മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. സിനിമ വലിയ വിഷയമാണ് ചർച്ച ചെയ്യുന്നത്. ഈ സിനിമയ്ക്ക് പെൺകുട്ടികളുടെ സുരക്ഷയ്ക്ക്, സ്ത്രീശാക്തീകരണ നയത്തിന് പുതിയ ഏട് എഴുതിച്ചേർക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു. മകൻ ഗോകുൽ സുരേഷും അണിയറപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |