വള്ളിക്കുന്ന്: ഒലിപ്രം കടവ് തിരുത്തി ഉദയ വായനശാലയുടെ സർഗവസന്തം കയ്യെഴുത്തുമാസികയുടെ പ്രകാശനം ലൈബ്രറി കൗൺസിൽ തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കെ.പി.സോമനാഥൻ പഞ്ചായത്ത് വായനശാല സമിതി കൺവീനർ കെ.എം. നാരായണന് നല്കിക്കൊണ്ട് നിർവഹിച്ചു. വായനദിനത്തോടനുബന്ധിച്ച് രാമനാട്ടുകര ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ശ്രാവ്യ, വായനയിൽ ഒന്നാം സ്ഥാനം നേടിയ പൂർണശ്രീ വള്ളിക്കുന്ന് സി.ബി.എച്ച്എസ്എസിൽ നിന്നും കവിതാരചനയിൽ രണ്ടാം സ്ഥാനം നേടിയ സി . നിവേദ്യ എന്നീ കുട്ടികൾക്ക് പ്രത്യേക പാരിതോഷികങ്ങളും നല്കി. വായനശാല പ്രസിഡൻറ് വി. പി. സതീന്ദ്ര ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.ശശിധരൻ സ്വാഗതമാശംസിച്ചു. ഡോ.ബിൻസി, ഷീജ, പുഷ്പ കുമാരി, വാസു, പുരുഷൻ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസി.ബാലകൃഷ്ണൻ നന്ദിപ്രകടനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |