വിവാഹം കഴിഞ്ഞ് 11 വർഷം പിന്നിടുമ്പോഴും അച്ഛനാകാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം ജോൺ എബ്രഹാം.
പ്രിയ റുഞ്ചലുമായി 2014 ലായിരുന്നു ജോണിന്റെ വിവാഹം. സ്വകാര്യ ജീവിതം നയിക്കാനാണ് ജോണും പ്രിയയും ആഗ്രഹിക്കുന്നത്. കുട്ടികൾ എന്നത് വലിയ ഉത്തരവാദിത്വമാണ്. മാതാപിതാക്കളാകുമ്പോൾ സ്നേഹത്തോടെയും കരുതലോടെയും ഒരു കുട്ടിയെ വളർത്തണം. ഞാനും ഭാര്യയും പ്രൊഫഷണൽ ജീവിതത്തിന് മുൻഗണന നൽകുന്നു. മാതാപിതാക്കളായുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് ശക്തമായ അടിത്തറ ജീവിതത്തിൽ വേണം. പൂർണ സമർപ്പണം വേണ്ട ഉത്തരവാദിത്വമാണ് കുഞ്ഞിന് അച്ഛനും അമ്മയുമാകൽ എന്നത്. ഇക്കാര്യത്തിൽ ഒരുപാട് പ്ലാൻ ചെയ്യാനാകില്ല. കുട്ടിയുടെ കാര്യത്തിൽ എപ്പോഴും പൂർണ ശ്രദ്ധ നൽകാനാകുമെങ്കിൽ നിങ്ങൾക്ക് കുഞ്ഞിന് ജന്മം നൽകാം. അല്ലെങ്കിൽ ചെയ്യരുത് . ജോൺ എബ്രഹാമിന്റെ വാക്കുകൾ.
മറ്റ് താരപത്നിമാരെ പോലെ ജോണിന്റെ ഭാര്യയെ പാർട്ടികളിലോ ഇവന്റുകളിലോ കാണാറില്ല. പ്രിയ നല്ല വ്യക്തിയാണ്. ലെെം ലെെറ്റിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നവരെ നമ്മളുടെ ഇൻഡസ്ട്രിയിൽ അപൂർവമായേ കാണൂ. എനിക്ക് ലെെം ലെെറ്റിൽ ശ്രദ്ധ പിടിച്ച് പറ്റുന്നതിനോട് താൽപര്യമില്ല, മാറി നിന്ന് യഥാർത്ഥത്തിൽ എന്തെങ്കിലും ചെയ്യുന്നതാണ് നല്ലതെന്ന് പറയുന്ന ആളാണ് തന്റെ ഭാര്യയെന്ന് ജോൺ എബ്രഹാം . ഫിനാൻഷ്യൽ അഡ്വെെസറാണ് പ്രിയ. 2003 ൽ ജിസം എന്ന സിനിമയിലൂടെയാണ് പാതി മലയാളിയായ ജോൺ എബ്രഹാം അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. ആദ്യ സിനിമയിലെ നായിക ബിപാഷ ബസുമായി ജോൺ അടുത്തു. 2011 ലാണ് ഇരുവരും ബ്രേക്കപ്പായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |