തിരുനന്തപുരം: ഫ്ലോർമില്ലിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. കാരേറ്റ് പുളിമാത്ത് സ്വദേശിനി ബീന (44) ആണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുള്ള ആരുഡിയിൽ ഫ്ലവർ മില്ലിലാണ് ദാരുണമായ സംഭവം. ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അപകടം ഉണ്ടായത്. അരി പൊടിക്കുന്നതിനിടെ ബീനയുടെ ഷാൾ മെഷീന്റെ ബെൽറ്റിൽ കുരുങ്ങിയതാണ് അപകടത്തിന് കാരണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബീനയെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലും അതിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |