കൊച്ചി: ആക്രമണകാരികളായ വന്യജീവികളെയും തെരുവുനായകളെയും നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് (എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. ജോജസ് ജോസ് അദ്ധ്യക്ഷത വഹിച്ചു. ടി.എ.ഡേവീസ്, ജോസി പി. തോമസ്, ജയൻ കല്ലുകുളങ്ങര, ജിജോ ജോസഫ്, റോണി വലിയപറമ്പിൽ, ജെസൽ വർഗീസ്, ബിജോ ബാബു, മജു പൊക്കാട്, ജോർജ് കോട്ടൂർ,ബൈജു വർഗീസ്, രഞ്ജിത്ത് എം.കെ, സാദിക്. ഇ എസ്, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |