തലശേരി: അബ്കാരി കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടാൻ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിനു അനുമതിയുണ്ടെന്ന് തലശേരി പ്രിൻസിപ്പൽ ജില്ലാ കോടതി. റിവിഷൻ പെറ്റീഷനിൽ 2024ൽ ഹൈക്കോടതിയുടെ സുപ്രധാന വിധി എക്‌സൈസിന് അനുകൂലമായത് ചൂണ്ടിക്കാട്ടിയുള്ള പ്രോസിക്യൂഷൻ വാദമാണ് കോടതി ശരിവച്ചത്.
2014ൽ കേളകം പൊലീസ് രജിസ്റ്റർ ചെയ്ത അബ്കാരി കേസിൽ അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു. ഈ കേസിൽ ഉൾപ്പെട് ടാറ്റ മാജിക് ഐറിസ് വിട്ടു നൽകാൻ നേരത്തെ പ്രതിചേർക്കപ്പെട്ടയാളുടെ ഹർജി പരിഗണിച്ച കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വിചാരണയിൽ പ്രതിയെ വെറുതെ വിട്ടാലും അബ്കാരിനിയമം അനുസരിച്ച് മദ്യം കടത്താൻ ഉപയോഗിച്ച വാഹനം സർക്കാരിലേക്കുള്ള കണ്ടുകെട്ടാനുള്ള അധികാരം കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർക്ക് ഉണ്ടെന്ന് കാണിച്ച് പ്രോസിക്യൂഷൻ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തപ്പോഴാണ് കോടതി എക്സൈസ് വകുപ്പിന് അനുകൂലമായുള്ള നിരീക്ഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ കെ.അജിത്ത്കുമാറാണ് ഹാജരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |