കളമശേരി: ക്രൊയേഷ്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് ഏകദേശം രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത കേസിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശി പ്രണവ് പ്രകാശിനെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഏകദേശം 150 ഓളം ഉദ്യോഗാർത്ഥികളെയാണ് കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. എറണാകുളം ചിറ്റൂർ റോഡിൽ എസ്. ജി. ഐ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു. ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്. ഐ. മാരായ സജീവ് കുമാർ, ഷജിൽ കുമാർ, സി.പി.ഒമാരായ ബിജു, മിഥുൻ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |