കളമശേരി: പത്തു കിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാരനായ യുവാവിനെ ഡാൻസഫ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ
മുർഷിദാബാദ് സാഹിബ്നഗർ സ്വദേശി ലാൽച്ചൻ ബാദ്ഷയാണ് (21) പിടിയിലായത്. കളമശേരി വട്ടേക്കുന്നം വായനശാല ജംഗ്ഷന് സമീപത്ത് നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. വില്പനയ്ക്കായി കഞ്ചാവ് എത്തിച്ചതായി വിവരം കിട്ടിയതിനെ തുടർന്ന് ഡാൻസഫും പൊലീസും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |