തൃശൂർ: അയർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്‌നി ഫൈസിസ് കമ്പനിയും ജ്യോതി എൻജിനീയറിംഗ് കോളേജും തമ്മിൽ ധാരണ പത്രം ഒപ്പുവച്ചു. വിവിധ സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരം ഇതുവഴി ലഭിക്കും. മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് കമ്പനിയിൽ തൊഴിലവസരങ്ങളും ലഭ്യമാകും. കമ്പനി ഫൗണ്ടറും സി.ടി. ഒ യുമായ സുരേഷ് ചന്ദ്രൻ ധാരണ പത്രം കോളേജ് പ്രിൻസിപ്പാൾ ഡോ. പി. സോജൻലാലിന് കൈമാറി. കോളേജ് എക്‌സിക്യൂട്ടീവ് മാനേജർ ഫാ. ഡേവിഡ് നെറ്റിക്കാട്, അക്കാഡമിക് ഡയറക്ടർ ഡോ. ഫാ. ജോസ് കണ്ണമ്പുഴ , കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ശോഭ സേവിയർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |