മുഹമ്മ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേർത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഹമ്മ ആര്യക്കര എ.ബി വിലാസം സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. മുഹമ്മ എസ്.ഐ എ .റിയാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജെ.ജയലാൽ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് നിഷ ദയാനന്ദൻ, പഞ്ചായത്ത് വൈസ് എൻ .ടി. റെജി, സംസ്ഥാന കമ്മിറ്റി അംഗം പി .ബൈജു , മേഖല സെക്രട്ടറി എം .കെ.ബൈജു. ചേർത്തല ടൗൺ യൂണിറ്റ് പ്രസിഡന്റ് എം.ആർ.രാജീവ് തുടങ്ങിയവർ സംസാരിച്ചു . ചേർത്തല എക്സൈസ് ഇൻസ്പെക്ടർ പി.ബിനേഷ് ക്ലാസ്സ് എടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ബെയിലി ജോർജ് സ്വാഗതവും
മുഹമ്മ യൂണിറ്റ് പ്രസിഡന്റ് ആർ. രതീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |