പൂനെ : രാജ്യ പരോഗതിക്ക് സ്ത്രീ ശാക്തീകരണം അത്യന്താപേക്ഷിതമാണെന്ന്ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഏതൊരു സമൂഹത്തിലെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സ്ത്രീകളെന്നും അവരെ പിന്തിരിപ്പൻ ആചാരങ്ങളിൽനിന്നും പാരമ്പര്യങ്ങളിൽനിന്നും മോചിപ്പിക്കണമെന്നും ഭാഗവത് പറഞ്ഞു. മഹാരാഷ്ട്രയിലെ സോലാപൂരിൽ സന്നദ്ധ സംഘടനയായ ഉദ്യോഗ്വർധിനി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,
ഒരു പുരുഷൻ മരണം വരെ ജോലി ചെയ്യും. ഒരു സ്ത്രീയും അവസാനം വരെ ജോലി ചെയ്യും, എന്നാൽ അതിനുപരിയായി, അവർ വരുംതലമുറകൾക്ക് പ്രചോദനമേകുന്നു. ഒരു സ്ത്രീയുടെ സ്‌നേഹത്തിനും വാത്സല്യത്തിനും കീഴിലാണ് കുട്ടികൾ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നത്. രാജ്യത്തിന്റെ വികസനത്തിന് സ്ത്രീകളെ ശാക്തീകരിക്കുന്നത് നിർണായകമാണ്. പുരുഷന്മാർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്ന ഒരു അധികഗുണം ദൈവം സ്ത്രീകൾക്ക് നൽകിയിട്ടുണ്ട്.
അതേസമയം, പുരുഷന്മാർക്ക് നൽകിയിട്ടുള്ള എല്ലാ ഗുണങ്ങളും ദൈവം സ്ത്രീകൾക്കും നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്നതെന്തും അവർക്കും ചെയ്യാൻ കഴിയുന്നതെന്നും.' അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |