ന്യൂഡൽഹി: ഭാരം കുറഞ്ഞ ആഭരണങ്ങൾക്ക് ഡിമാൻഡ് കൂടിയത് കണക്കിലെടുത്ത് ഒമ്പത് കാരറ്റ് സ്വർണ്ണാഭരണങ്ങൾക്കും ഹാൾമാർക്കിംഗ് നിർബന്ധമാക്കി കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം ഉത്തരവിറക്കി. നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകൾക്ക് പുറമെയാണ് 9 കാരറ്റ് സ്വർണാഭരണങ്ങൾ ഹാൾ മാർക്കിംഗ് പരിധിയിലെത്തിയത്. 375% പരിശുദ്ധിയാണ് 9 കാരറ്റ് സ്വർണാഭരണങ്ങളിലുണ്ടാവുക. 24 കാരറ്റിൽ ഇത് 999 ശതമാനവും. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിയമം ഭേദഗതി ചെയ്‌താണ് 9 കാരറ്റ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയത്. ജൂണിൽ സ്വർണ വിൽപ്പനയിൽ 60 ശതമാനം കുറവ് വന്നതിനെ തുടർന്നാണ് നടപടി. 9 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്ക് നിർബന്ധമാക്കിയത് സ്വർണാഭരണ വ്യാപാര-വ്യവസായ മേഖലയിൽ പുതിയ ചലനങ്ങൾ സൃഷ്‌ടിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |