കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനായി സി.ആർ. മഹേഷ് എം.എൽ.എ. അനുവദിച്ച ഫണ്ട് യഥാസമയം വിനിയോഗിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് അധികൃതർ കാട്ടുന്ന അവഗണനക്കെതിരെ കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തുടർന്ന് ഉപരോധവും സംഘടിപ്പിച്ചു.
ഉപരോധ സമരം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ നിർദ്ദേശാനുസരണം വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുകയാണെന്ന് ചാണ്ടി ഉമ്മൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷനായി. അഡ്വ. എം.എ.ആസാദ്, എ.എ. റഷീദ്, ബിജു പാഞ്ചജന്യം, ഗോപാലകൃഷ്ണൻ കൈപ്പളയത്ത്, ഖലീലുദീൻ പൂയപ്പള്ളിൽ, പ്രദീപ് കുമാർ, എം.മുകേഷ്, നിസ തൈക്കൂട്ടത്തിൽ, എസ്.വത്സല, ജയ്സൺ തഴവ, സലീം ചിറ്റുമൂല, രഞ്ജിത്ത് ബാബു, നാദിർഷ, എം.സി.വിജയകുമാർ, പി.എം.ഷാജി, എം.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
അടുത്ത കൂടുന്ന ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നുള്ള സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |