വൈക്കം : ആറു വർഷമായി കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് നിഷേധിച്ചിരിക്കുന്ന ഓണം ഉത്സവബത്ത കുടിശിക സഹിതം വിതരണം ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ വൈക്കം യൂണിറ്റ് അർദ്ധ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.വി. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. പൊന്നപ്പൻ റിപ്പോർട്ടും, ട്രഷറർ ജി. ഗോപകുമാർ കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി.ജെ. ജോസഫ്, സെക്രട്ടറി എം.കെ. പീതാംബരൻ, കെ.കെ. ശിവൻ, എൻ. ശിശുപാലൻ, പി.പി. പത്മനാഭൻ, ജി. ദാസൻ, എ.ആർ. ശിവദാസ്, എൻ.കെ. സോമൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |