മലപ്പുറം: മങ്കടയിൽ കുളത്തിൽ മുങ്ങി താഴുന്നതിനിടെ മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിച്ച വെള്ളില ചാളക്കത്തൊടി മുഹമ്മദ് ഷാമിലിനെ കേരള ഫയർ ആൻഡ് റെസ്‌ക്യൂവും സിവിൽ ഡിഫൻസ് ടീമും ചേർന്ന് അനുമോദിച്ചു. മലപ്പുറം ഫയർ സ്‌റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൽ സലീം മൊമെന്റോ കൈമാറി. പെരിന്തൽമണ്ണ ഫയർ സ്‌റ്റേഷൻ ഓഫീസർ സി. ബാബുരാജ്, ഹോം ഗാർഡ് വേണുഗോപാൽ, ജില്ലാ സിവിൽ ഡിഫെൻസ് വാർഡൻ അനൂപ് വെള്ളില , മലപ്പുറം സ്‌റ്റേഷൻ പോസ്റ്റ് വാർഡൻ പ്രസാദ്, പെരിന്തൽമണ്ണ പോസ്റ്റ് വാർഡൻ സി. ഷിഹാബുദീൻ, സിവിൽ ഡിഫെൻസ് അംഗങ്ങളായ സമദ് പറച്ചിക്കോട്ടിൽ, മുഹമ്മദ് അമ്പലകുത്ത്, നസീമുൽ ഹഖ് വടക്കാങ്ങര, പ്രദീഷ് നൂറൻകുന്നത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വെള്ളില പി.ടി.എം എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാത്ഥിയായ ഷാമിൽ സ്‌കൂളിൽ നിന്ന് ലഭിച്ച പരിശീലനമാണ് കുട്ടികളെ തക്ക സമയത്ത് രക്ഷപ്പെടുത്താനും പ്രഥമ ശുശ്രൂഷ നൽകാനും സഹായകമായതെന്ന് ഡിഫൻസ് ടീം അംഗമായ സമദ് പറച്ചിക്കോട്ടിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |