കോടിക്കുളം:അഞ്ചക്കുളം ശ്രീമഹാദേവീ ക്ഷേത്രത്തിൽ ഇന്ന്
ക്ഷേത്രാചാര്യൻ ചേർത്തല സുമിത്ത് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽദിവ്യ ഔഷധസേവ നടക്കും.. രാവിലെ 8 മുതൽ ക്ഷേത്രത്തിൽ സർവൈശ്വര്യത്തിനും കാര്യവിഘ്‌ന നിവാരണത്തിനുമായുള്ളനവഗ്രഹശാന്തി ഹോമവും, ശനീശ്വര പൂജയും നടക്കും., 11.ന് നടക്കുന്ന ഔഷധ സേവയിൽ അഷ്ടാംഗഹൃദയം അനുസരിച്ചുള്ള ഔഷധകുട്ടുകളാൽ നിർമ്മിക്കുന്ന ദിവ്യ ഔഷധം അഞ്ചക്കുളത്തമ്മയുടെ സന്നിധിയിൽ വച്ച് ധന്വന്തരി മന്ത്രത്താൽ പൂജിച്ച് ശാസ്ത്രവിധിയനുസരിച്ച് തികച്ചും സൗജന്യമായാണ് ഭക്തർക്ക് നൽകുന്നത്.ഔഷധസേവയ്ക്കുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി പി.ആർ. രവീന്ദ്രനാഥൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |