ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്ത സംരംഭമായ ജില്ലാതല തൊഴിൽ പരിശീലന കേന്ദ്രം (ഐബിറ്റ്) പ്രവർത്തനമാരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവഹിച്ചു..
ജില്ലാ ആസ്ഥാനത്ത് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ബഹുനില മന്ദിരത്തിലാണ് കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന്പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ധാരണാപത്രം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൈജ മോൾ പി.കോയ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് പദ്ധതി വിശദീകരണം നടത്തി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ജി.സത്യൻ, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജീൻസി ജോയി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജി.ഷിബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |