ഷാർജ: കൊല്ലം സ്വദേശിനി ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവനത്തിൽ അതുല്യ സതീഷിനെയാണ് (30) ഷാർജ റോളയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദുബായിലെ കെട്ടിടനിർമ്മാണ കമ്പനിയിൽ എൻജീനിയറായ ഭർത്താവ് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടത്.
സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുൻപ് ഷാർജ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നരവർഷം മുൻപാണ് അതുല്യയെ ഇവിടെ കൊണ്ടുവന്നത്.
ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസീഭായിയ്ക്കും ഒപ്പം നാട്ടിലാണ് താമസിക്കുന്നത്. ഏക സഹോദരി അഖില ഗോകുൽ ഷാർജയിലെ ഇവരുടെ ഫ്ലാറ്റിന് സമീപമാണ് താമസിക്കുന്നത്. ഭർത്താവിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ സഹോദരിയോട് പറഞ്ഞിരുന്നതായാണ് വിവരം.ഷാർജയിലെ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |