ചേർത്തല:കെ.എസ്.എസ്.പി.യു. കടക്കരപ്പള്ളി യൂണിറ്റ് കൺവെൻഷൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.ഭാസ്‌കരൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡി.ശൗരി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കോ–ഓർഡിനേറ്റർ മുഹമ്മദ് അഷറഫ് നവാഗതരെ സ്വീകരിച്ചു.കെ.ഡി.ഉദയപ്പൻ, പി.എൽ. സെബാസ്റ്റ്യൻ,വി.വി.സുദർശനൻ,എസ്.രമ,ടി.പുഷ്പ,റെജീന വിൻസന്റ് എന്നിവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.കെ.രാജപ്പൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ബി.തുളസീധരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |