അമ്പലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജിൽ പി.ടി.എയുടെ സഹകരണത്തോടെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ഒരുക്കിയ ശീതീകരിച്ച ആധുനിക പഠനമുറിയുടെയും മിനി ലൈബ്രറിയുടെയും ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ നിർവ്വഹിച്ചു.റോഡ് അപകടത്തിൽ
മരിച്ച ആറ് ആദ്യ വർഷ എം.ബി.ബി.എസ് കുട്ടികളുടെ ഓർമ്മയ്ക്കായി പഠനമുറി സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സി.ഗോപകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷാജി വാണിയപുരയ്ക്കൽ, ട്രഷറർ ഡോ.സ്മിത രാജ്, വാർഡൻ ഡോ.പി.ജംഷിദ്, അസി. വാർഡൻ ഡോ.അലൻ ജൂഡ്, പി.ടി.എ അംഗങ്ങളായ സലീൽ കുമാർ.കെ, ഹാരിസ്.എസ്, കോളേജ് ചെയർ പേഴ്സൺ സാൻ മരിയ ബേബി, ഹോസ്റ്റൽ സെക്രട്ടറി ജസിൽ എ.ടി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |