വടക്കഞ്ചേരി: കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം വേണമെങ്കിൽ തിരുത്തലുകൾ വേണമെന്ന് മുൻ മന്ത്രിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരൻ. വടക്കഞ്ചേരിയിൽ സി.പി.ഐ പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നം പരിഹരിക്കാനുള്ള ശക്തമായ നടപടികൾ ഉണ്ടാവണം. 33 വർഷം ഭരിച്ച പശ്ചിമ ബംഗാളിൽ ഇപ്പോൾ ശക്തിയില്ല. ഒരു കാലത്ത് വലിയ ശക്തിയായിരുന്ന ആന്ധ്രയിലും ആരുമില്ല. കമ്മ്യൂണിസ്റ്റ്കാർ അഹങ്കാരം വെടിഞ്ഞു മനുഷ്യരിലേക്കിറങ്ങണമെന്നും മുല്ലക്കര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |