പത്തനംതിട്ട : കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജിൽ ലഹരി വിരുദ്ധ ബോധവൽകരണം സംഘടിപ്പിച്ചു. സാമൂഹികനീതി വകുപ്പും ജില്ലാ എക്‌സൈസ് വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കോളജ് പ്രിൻസിപ്പൽ ഡോ.സിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പ്രൊഫ.സിന്ധു എബ്രഹാം അദ്ധ്യക്ഷയായി. അസിസ്റ്റന്റ് പ്രൊഫ.അബി മേരി സ്‌കറിയാ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എക്‌സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി മെന്ററുമായ ബിനു വി.വർഗീസ് ബോധവൽകരണ ക്ലാസ് എടുത്തു. ജില്ലാ സാമൂഹികനീതി ഓഫിസർ ജെ.ഷംലാ ബീഗം, ലക്ചറർ അനു സാറാ ജോസഫ്, അദ്ധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |