വടക്കാഞ്ചേരി: സംസ്ഥാനത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചകൾ പൊതുയിട ശുചീകരണ ദിവസമായി ആചരിക്കുമെ ന്ന് മന്ത്രി എം.ബി. രാജേഷ്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം വടക്കാഞ്ചേരിയിൽ നടന്നു.
മാലിന്യ സംസ്‌കരണത്തിലും ശുചിത്വ പരിപാലനത്തിലുമുള്ള സംസ്ഥാനമാതൃക സുസ്ഥിരമായി നിലനിറുത്തുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെ ഇരുകൈകളും അനിമൽ ബർത്ത് കൺട്രോൾ നിയമം കൊണ്ട് ബന്ധിച്ച് തെരുവുനായ് നിർമ്മാർജ്ജനം നടത്തണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
എ.ബി.സി കേന്ദ്രങ്ങൾക്കെതിരെയുള്ളകേന്ദ്ര നിലപാട് തിരുത്തണമെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടു. ശുചീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും ഹരിതകർമ്മ സേനയും, ഉദ്യോഗസ്ഥരും കണ്ണികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |