തൊടിയൂർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തൊടിയൂർ ഗ്രാമപഞ്ചായത്തിൽ പൊതുയിട ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇന്നലെ ആരംഭിച്ച് നവംബർ 1-ന് അവസാനിക്കുന്ന, മൂന്നര മാസക്കാലം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിലെ പൊതുഇടങ്ങളാണ് ഇത്തരത്തിൽ വൃത്തിയാക്കുക.പൊതുഇടങ്ങൾ ശുചീകരിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വെളുത്തമണൽ ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ. ശ്രീകല, ഷബ്ന ജവാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാമചന്ദ്രൻ, നജീബ് മണ്ണേൽ, ടി.സുജാത, സഫീന അസീസ്, തൊടിയൂർ വിജയകുമാർ, എൽ.സുനിത, പഞ്ചായത്ത് സെക്രട്ടറി സി.രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ.സുനിത, ഹെൽത്ത് ഇൻസ്പെക്ടർ സീന, ഐ.ആർ.ടി.സി കോ-ഓർഡിനേറ്റർ ശ്യാമ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |