ഗ്രഹണങ്ങളിൽ ഏറ്റവും സവിശേഷത നിറഞ്ഞ ഒന്നാണ് സൂര്യഗ്രഹണം. പകലിനെയും രാത്രിയാക്കുന്ന അപൂർവ നിമിഷം. 2024 ഏപ്രിൽ എട്ടിനാണ് മഹാ സൂര്യഗ്രഹണം നടന്നത്. മെക്‌സികോ, യുഎസ്, കാനഡ, തെക്കേ അമേരിക്ക, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട്, അയർലൻഡ് എന്നീ പ്രദേശങ്ങളിലാണ് അന്ന് സൂര്യഗ്രഹണം കാണാൻ സാധിച്ചത്. എന്നാൽ ഈ സൂര്യഗ്രഹണം ഇന്ത്യയെ ബാധിച്ചിട്ടില്ല. 2019ലാണ് അവസാനമായി ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമായത്. പുതിയ പഠനങ്ങൾ പറയുന്നത് അനുസരിച്ച് അടുത്ത സമ്പൂർണ സൂര്യഗ്രഹണത്തിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.
2027 ഓഗസ്റ്റ് രണ്ടിനാണ് ഇനി അടുത്ത സമ്പൂർണ സൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കുക. എന്നാൽ ഇതിന് ഒരു പ്രത്യേക കൂടിയുണ്ട്. 'ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്‌സ്' എന്നാണ് ഈ സൂര്യഗ്രഹണത്തെ അറിയപ്പെടുന്നത്. ഏകദേശം ആറ് മിനിട്ട് ഈ സമ്പൂർണ സൂര്യഗ്രഹണം നീണ്ടുനിൽക്കുമെന്നാണ് വിവരം. ഈ സമയം ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ബിന്ദുവിൽ ആയിരിക്കും. ചന്ദ്രനാകട്ടെ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയിൻ ആയിരിക്കും. ഇത് മൂലം ചന്ദ്രൻ പതിവിലും കൂടുതൽ സമയം സൂര്യനെ മറയ്ക്കും.
യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവയുടെ ചില ഭാഗങ്ങളിൽ അടുത്ത സമ്പൂർണ ഗ്രഹണം ദൃശ്യമാകും. നിരവധി നഗരങ്ങളെ ഈ ഗ്രഹണം ഏകദേശം ആറ് മിനിട്ട് നേരത്തേക്ക് പൂർണ അന്ധകാരത്തിലാക്കും. കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദെെർഘ്യമേറിയ സൂര്യഗ്രഹണമാണ് വരാനിരിക്കുന്നതെന്നാണ് സ്‌പേസ് ഡോട്ട് കോം പറയുന്നത്. ഇത്തവണയും ഇന്ത്യയിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകില്ല. എന്നാലും ഡൽഹി, മുംബയ്, ചെന്നെെ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമായേക്കും. 2027 ഓഗസ്റ്റ് രണ്ടിന് വെെകുന്നേരം 4.30 ഓടെ ഇന്ത്യയിലെ ആളുകൾക്ക് ഭാഗിക ഗ്രഹണം കാണാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |