തിരുവനന്തപുരം:മദ്യവിൽപനയിലൂടെയുള്ള നികുതി വരുമാനത്തിൽ വൻ വർദ്ധന.മുൻവർഷത്തെ അപേക്ഷിച്ച് 1579.11 കോടിയാണ് നികുതിയിനത്തിൽ കൂടിയത്.ജി.എസ്.ടി.വകുപ്പിൽ നിന്നുള്ള സൂചനയാണിത്.കഴിഞ്ഞ വർഷം 13274.17 കോടിയായിരുന്നു ബവ്കോയിൽ നിന്നുള്ള നികുതി വരുമാനം.ഈ വർഷം മാർച്ചിൽ ഇത് 14853.28 കോടിയായി ഉയർന്നു.അതേസമയം പെഗ് റേറ്റിൽ മദ്യം വിൽക്കുന്ന ബാറുകളുടെ നികുതിയിൽ കുറവാണുണ്ടായത്.കഴിഞ്ഞ വർഷം 617.23 കോടി രൂപയാണ് നികുതിയിനത്തിൽ ലഭിച്ചെങ്കിൽ ഈ വർഷം അത് 569.93 കോടിയായി.മദ്യത്തെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതിനാൽ പിരിക്കുന്ന നികുതി കേന്ദ്രസർക്കാരുമായി പങ്കുവെയ്ക്കേണ്ടതില്ല.
ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം:കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ടിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്.ബയോഡേറ്റ,റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിന് മുമ്പ് രജിസ്ട്രാർ,കേരള നഴ്സസ് മിഡ് വൈവ്സ് കൗൺസിൽ,തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
എംബിഎ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെ്ന്റ് (ഐഎൽഡിഎം) നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 23, 25 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും.തിരുവനന്തപുരത്ത് പി.ടി.പി നഗറിൽ പ്രവർത്തിക്കുന്ന ഐ.എൽ.ഡി.എമ്മിൽ രാവിലെ 10 ന് എത്തണം.വിവരങ്ങൾക്ക്: www.ildm.kerala.gov.in, mbadmildm@gmail.com, 8547610005.
അഡ്മിഷന്റെ പേരിൽ തട്ടിപ്പ്
ആലപ്പുഴ: പ്ലസ് ടുവിനു ശേഷം ഉപരിപഠനത്തിനായി വിദ്യാർത്ഥികൾക്ക് അന്യസംസ്ഥാനങ്ങളിൽ പഠനസൗകര്യം ഏർപ്പെടുത്താമെന്ന് പറഞ്ഞ് ചില വ്യാജഏജന്റുമാർ തട്ടിപ്പ് നടത്തുന്നതായി കൺസോർഷ്യം ഓഫ് ഹയർ എഡ്യൂക്കേഷൻ കൺസൾട്ടൻസ് കേരളപ്രസിഡന്റ് സുമോജ് മാത്യു, സെക്രട്ടറി അനൂപ് ശ്രീരാജ്, ട്രഷറർ പി.ബി സുനിൽ എന്നിവർ ആരോപിച്ചു. കോളേജുകളുടെ വക്താക്കളായി എത്തുന്ന ഇവർ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും വിശ്വാസം പിടിച്ചു പറ്റി വൻ തട്ടിപ്പുനടത്തുന്നു. നഴ്സിംഗ് അഡ്മിഷനാണ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. ബംഗളൂരു,മംഗലാപുരം,കോയമ്പത്തൂർ എന്നിവിടങ്ങളിൽ പഠനം വാഗ്ദാനം ചെയ്ത് ഇവർ വിദ്യാർത്ഥികളെ കൊണ്ടെത്തിക്കുന്നത് അന്യസംസ്ഥാന ഉൾപ്രദേശങ്ങളിലെ നിലവാരം കുറഞ്ഞ കോളേജുകളിലാണ്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുവാൻ വിദ്യാർത്ഥികളും,രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
എം.സി.എ രണ്ടാം ഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം:മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.inൽ.ടോക്കൺ ഫീസ് അടച്ചതിനുശേഷം അലോട്ട്മെന്റ് മെമ്മോ സഹിതം 23നകം കോളേജുകളിൽ പ്രവേശനം നേടണം.ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടും.വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം കാഞ്ഞിരംകുളം ഗവ.കെ.എൻ.എം.ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക്ക് സ്പീക്കിംഗ് കോഴ്സിലേക്ക് 30നകം അപേക്ഷിക്കാം.പ്രായപരിധി ഇല്ല.അപേക്ഷ ഫോം കോളേജ് ഓഫീസിൽ നിന്നും ലഭിക്കും.ഫോൺ: 9947115190.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |