തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള മേറ്റുമാരായി ഹരിതകർമ്മസേനക്കാരെ നിയോഗിക്കുന്നത് വിലക്കി സർക്കാർ. രണ്ടു ജോലികളും വ്യത്യസ്തമായതിനാൽ ഹരികർമ്മസേനക്കാർക്ക് ഈ ചുമതല നൽകരുതെന്ന് ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാർശയിലാണിത്. പലയിടത്തും മാലിന്യശേഖരണത്തിന് ഹരിതകർമ്മസേനക്കാർ കൃത്യമായി എത്തുന്നില്ലെന്നും ഇവർ തൊഴിലുറപ്പ് ജോലിയിലാണെന്നും പരാതികളും ഉയർന്നിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ജോലിയ്ക്കെത്തുന്നവരുമുണ്ട്. ഈ പശ്ചാത്തലത്തിലാണിത്. മത്രമല്ല തൊഴിലുറപ്പ് നിയമപ്രകാരവും ഇത് അനുവദനീയമല്ല. തൊഴിലുറപ്പ് പ്രവർത്തി നടക്കുന്ന സ്ഥലത്ത് മുഴുവൻ സമയവും മേറ്റ് ഉണ്ടായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |