കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ കോളേജ് സെമിനാർ ഹാളിൽ പ്രതിഭാസംഗമവും പരിസ്ഥിതി സെമിനാറും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ജിഷ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഷെർലി.പി.ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. പൂർവ വിദ്യാർത്ഥി സംഘം പ്രസിഡന്റ് എ.സുഷമാദേവി അദ്ധ്യക്ഷയായി. സെക്രട്ടറി ഡോ. ആർ.രമ്യ സ്വാഗതം പറഞ്ഞു. 2025-26 അക്കാഡമിക വർഷത്തിൽ കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നായി സർവകലാശാല - കോളേജ് തലത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചതോടൊപ്പം കലാലയത്തിൽ നിന്ന് 2025ൽ വിരമിച്ച ജീവനക്കാരെയും വിവിധ വൈജ്ഞാനിക മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു. ഷീല സന്തോഷ്, ഡോ. ആർ.ബിന്ദു, പ്രൊഫ. മാലിനി സുവർണകുമാർ, ഡോ. ആർ.ദിവ്യ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |