കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 22 മുതൽ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി സ്വകാര്യ ബസ് ഉടമകളുടെ അസോസിയേഷൻ. ദീർഘകാലമായി സർവീസ് നടത്തുന്ന ദീർഘദൂര സർവീസുകളുടെ പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കുകക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക. ഇ-ചെലാൻ വഴി അമിത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ബസുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല പണി മുടക്ക് നടത്തുമെന്നും നോട്ടീസ് നൽകിയിരുന്നു. 8ന് സൂചനാ സമരം നടത്തി. തുടർന്ന് ഗതാഗത മന്ത്രി 16ന് ചർച്ച വിളിച്ചെങ്കിലും ഒരാവശ്യത്തിനും പരിഹാരമായില്ല. ഈ സാഹചര്യത്തിലാണ് 22 മുതൽ സമരമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലോറൻസ് ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |