ബാതുമി : ജോർജിയയിൽ നടക്കുന്ന വനിതാ ചെസ് ലോകകപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം കൊനേരു ഹംപി സെമിഫൈനലിലെത്തി. ക്വാർട്ടർ ഫൈനലിന്റെ ഒന്നാം ഗെയിമിൽ ജയിച്ച ഹംപി, രണ്ടാം ഗെയിമിൽ ചൈനയുടെ സോംഗ് യുക്സിനുമായി സമനില പിടിച്ച് ഒന്നര പോയിന്റോടെയാണ് സെമി ബെർത്ത് ഉറപ്പിച്ചത്. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യ വനിതാ ഗ്രാൻഡ്മാസ്റ്ററാണ് ഹംപി. നിലവിലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യനും 38കാരിയായ ഹംപിയാണ്. 2023ൽ ഡി.ഹരിക ക്വാർട്ടർ ഫൈനലിൽ എത്തിയതായിരുന്നു ലോകകപ്പിലെ ഇതിനുമുമ്പുള്ള ഒരു ഇന്ത്യൻ താരത്തിന്റെ വലിയ നേട്ടം. സെമിയിൽ ടോപ് സീഡ് ചൈനീസ് താരം ലീ ടിംഗ്ജീയാണ് ഹംപിയുടെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |