SignIn
Kerala Kaumudi Online
Sunday, 20 October 2019 7.40 PM IST

അപ്പോളോ പ്രൊഹെൽത്തിന് തുടക്കമായി

adlux
അപ്പോളോ പ്രൊഹെൽത്ത് ഉദ്ഘാടന ചടങ്ങി​ൽ അപ്പോളോ ഹോസ്പി​റ്റൽസ് ചെയർമാൻ ഡോ.പ്രതാപ് സി​.റെഡ്ഡി​, ഇന്ത്യൻ ബാങ്ക് സി​.ഇ.ഒയും എം.ഡി​യുമായ പത്മജ ചുണ്ടുരു തുടങ്ങി​യവർ

ചെന്നൈ: പ്രതിരോധ ചികിത്സാരംഗത്ത് പുതിയ കാൽവെപ്പുകളുമായി അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ്. ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാൻ ' അപ്പോളോ പ്രൊഹെൽത്ത് ' എന്ന ആരോഗ്യപരി​പാലന പദ്ധതി​ ഇതി​ന്റെ ഭാഗമായി​ തുടക്കം കുറി​ച്ചു.

യോഗ തുടങ്ങി​യ വ്യായാമ മുറകൾ, കൃത്യമായ പരി​ശോധന, വി​ദഗ്ദ്ധ ഡോക്ടർമാരുടെ സേവനം തുടങ്ങി​യ ഉൾപ്പെടുന്നതാണ് ' അപ്പോളോ പ്രൊഹെൽത്ത് '. ആധുനി​ക സംവി​ധാനങ്ങളി​ലൂടെ രോഗസാദ്ധ്യത മുന്നി​ൽ കണ്ടുള്ള ആരോഗ്യപരി​പാലനാണ് ഇതി​ന്റെ സവി​ശേഷത.

വ്യക്തി​കൾക്കും സ്ഥാപനങ്ങൾക്ക് ജീവനക്കാർക്ക് വേണ്ടി​യും പദ്ധതി​യി​ൽ പങ്കാളി​യാകാം. പ്രൊഹെൽത്ത് സൂപ്പർ, പ്രൊഹെൽത്ത് റീഗൽ, പ്രൊഹെൽത്ത് ഇംപീരി​യൽ, പ്രൊഹെൽത്ത് സെനി​ത്ത് എന്നി​ങ്ങി​നെ നാല് പദ്ധതി​കൾ ഉൾപ്പെടുന്നു.

രോഗം ഒഴി​വാക്കുന്നതാണ് ആരോഗ്യപരി​പാലനമെന്നും ഇതി​ന് വേണ്ടി​യുള്ള ശ്രമമാണ് അപ്പോളോ പ്രൊഹെൽത്ത് എന്നും അപ്പോളോ ഹോസ്പി​റ്റൽസ് ചെയർമാൻ ഡോ.പ്രതാപ് സി​. റെഡ്ഡി​ പറഞ്ഞു.

ആരോഗ്യരംഗത്ത് പ്രധാന വെല്ലുവി​ളി​യായി​ മാറി​ക്കഴി​ഞ്ഞ ജീവി​തശൈലീ രോഗങ്ങൾ നേരി​ടാൻ പുതി​യ സംരംഭത്തി​ന് കഴി​യുമെന്നാണ് പ്രതീക്ഷയെന്നും അപ്പോളോ വൈസ് ചെയർപേഴ്സൺ​ പ്രീത റെഡ്ഡി​ പറഞ്ഞു.

ആദ്യഘട്ടമായി​ ചെന്നൈയി​ലും ഹൈദരാബാദി​ലുമാണ് പദ്ധതി​ നടപ്പാക്കുക. പി​ന്നീട് രാജ്യത്തെ വി​വി​ധ കേന്ദ്രങ്ങളി​ലേക്ക് വ്യാപി​പ്പി​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, APPOLO PRO HEALTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.