തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ ഓഡിറ്റ് നടക്കുന്നില്ലെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണെന്നും. 2023-24 വരെയുള്ള സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിംഗ് പൂർത്തിയായെന്നും
മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചൂ.
ഡിജിറ്റൽ സർവകലാശാലയിവെ സാമ്പത്തിക തട്ടിപ്പും അഴിമതിയും അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘത്തെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നൽകിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓഡിറ്റ് നടത്താൻ സർവ്വകലാശാല സി ആൻഡ് എ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഗ്രഫീൻ എൻജിനിയറിംഗ് ആൻഡ് ഇന്നൊവേഷൻ സെന്ററെന്ന സ്വകാര്യ കമ്പനി ഡിജിറ്റൽ സർവ്വകലാശാലയുടെ പ്രഖ്യാപിത നയത്തിനും ചട്ടങ്ങൾക്കും വിധേയമായിട്ടാണ് രൂപീകരിച്ചത്. ഐ-ജിഇഐസി എന്ന സ്ഥാപനത്തിന് മുൻകൂർ പണം കൈമാറിയെന്നത് വസ്തുതാ വിരുദ്ധമാണ്. തട്ടിപ്പ് സ്ഥാപനമെന്ന് പറയുന്നത്
എന്തടിസ്ഥാനത്തിലാണ്.?.
മൈറ്റിയുടെ ഭരണാനുമതിയിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി രൂപീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് മന്ത്രാലയമാണ് മൈറ്റി.
കമ്പനിയുടെ ചെയർമാൻ ഇന്ത്യാ ഗവൺമെന്റിന്റെ മുൻ വ്യോമയാന സെക്രട്ടറിയായിരുന്ന
മാധവൻ നമ്പ്യാരും മറ്റുള്ളവർ ടാറ്റാ സ്റ്റീലുമായി ബന്ധപ്പെട്ട് ഉയർന്ന നിലയിൽ പ്രവർത്തിച്ചിരുന്ന പത്താൻ, കാമേഷ് ഗുപ്ത, ഡിജിറ്റൽ സർവ്വകലാശാലയിലെ പ്രൊഫസർ അലക്സ് തോമസ് എന്നിവരുമാണ്. ഒരു ആധുനിക സർവകലാശാലയെന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ അവർക്കുള്ള ശമ്പള ഫണ്ടിംഗും മറ്റും ഫാക്കൽറ്റി ഏറ്റെടുക്കുന്ന പ്രോജക്റ്റുകളിൽ നിന്നും കണ്ടെത്താൻ സാധിക്കും.ഇവയെ മറച്ചു പിടിച്ചാണ്
അഴിമതിയായി ചിത്രീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |