SignIn
Kerala Kaumudi Online
Friday, 18 October 2019 1.46 AM IST

അനധികൃത പാർക്കിംഗും വഴിയോര കച്ചവടവും പൊറുതിമുട്ടി ജനം...

പള്ളുരുത്തി: അനധികൃത പാർക്കിംഗും വഴിയോര കച്ചവടക്കാരും പെരുകിയതോടെ കച്ചേരിപ്പടി വീർപ്പ് മുട്ടുന്നു.സമീപത്ത് പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി, ആരാധനാലയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആയുർവേദ ആശുപത്രിയുടെ പ്രവേശന കവാടത്തിന് മുന്നിലാണ് പഴം, പച്ചക്കറി വില്പ്ന തകൃതിയായി നടക്കുമ്പോൾ വില്ലേജോഫീസിനു മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.ഇതുമൂലം ഇവിടെ അപകടങ്ങൾ പതിവായിരിക്കുകയാണ്.നാലും കൂടിയ ജംഗ്ഷനിൽ ഫ്ളക്സ് ബോർഡുകൾ കൂടിയതോടെ ഇവിടെയും വാഹനങ്ങളുടെ കൂട്ടയിടിയാണ്. ഇതിനു സമീപത്ത് തന്നെയാണ് കെ.എസ്.എഫ്.ഇ ഓഫീസും പ്രവർത്തിക്കുന്നത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പള്ളുരുത്തി ഭാഗത്ത് പണിതുയർത്തിയ വാക്ക് വേയിലാണ് ഇപ്പോൾ കച്ചവടം. ഇതു മൂലം കാൽനടയാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. മേയർക്ക് പരാതി നൽകി ആദ്യം രണ്ട് കുറ്റി സ്ഥാപിച്ച് പ്ളാസ്റ്റിക്ക് വലിച്ച് കെട്ടിയാണ് കച്ചവടം ആരംഭിക്കുന്നത്. ഇത് പിന്നെ കാലക്രമേണ കോൺക്രീറ്റ് കെട്ടിടമായി മാറുന്ന സ്ഥിതിയാണ്.ഇതിനെതിരെ റസിഡൻസ് അസോസിയേഷൻ കൊച്ചി മേയർക്ക് പരാതി നൽകിയിരിക്കുകയാണ്. വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു മാസങ്ങൾക്ക് മുൻപ് കൊച്ചി നഗരസഭ ഇടപെട്ട് ഈ ഭാഗത്തെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു.എന്നാൽ രണ്ട് ദിവസം തികയുന്നതിനു മുൻപേ വീണ്ടും കടകൾ കൂൺപോലെ മുളച്ചു പൊങ്ങി. പാർക്കിംഗിന് വില്ലേജ് ഓഫീസിന്റെ മെയിൻ ഗേറ്റ് തുറന്നു ഡിവിഷൻ കൗൺസിലർമാർ വിഷയത്തിതിൽ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. വില്ലേജ് ഓഫീസിന്റെ മെയിൻ ഗേറ്റ് തുറന്നു കൊടുത്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പൗരസമിതി സംഘടന ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഗേറ്റ് തുറന്ന് കൊടുക്കാൻ ധാരണയായി.ഇതോടെ വില്ലേജിൽ പല ആവശ്യങ്ങൾക്കായി എത്തുന്നവരുടെ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാൻ കഴിയും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, TRAFFIC JAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.