SignIn
Kerala Kaumudi Online
Sunday, 20 October 2019 7.29 PM IST

കേബിൾ ടി.വി പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കും : ഹൈബി ഈഡൻ

cabletv
കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംരംഭക കൺവെൻഷൻ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. കെ. വിജയകൃഷ്ണൻ, സി.ആർ. സുധി, കെ.വി. രാജൻ, അബൂബക്കർ സിദ്ദിഖ്, പ്രവീൺ മോഹൻ, ബിനു ശിവദാസ്, നിസാർ കോയാപറമ്പിൽ, സജീവ് കുമാർ തുടങ്ങിയവർ സമീപം

കൊച്ചി : കേബിൾ ടി.വി ഓപ്പറേറ്റർമാർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പാർലമെന്റിൽ അവതരിപ്പിച്ച് പരിഹരിക്കാൻ കേരളത്തിലെ എം.പിമാർ മുൻകൈയെടുക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംരംഭക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേബിൾ ടി.വി മേഖലയിലേയ്ക്ക് ജിയോയുടെ കടന്നുകയറ്റം മേഖലയ്ക്ക് മാത്രമല്ല, രാജ്യത്തിന്റെ പൊതുതാല്പര്യങ്ങൾക്ക് ദോഷകരമാകുമെന്ന് ഹൈബി പറഞ്ഞു. ഇതിനെതിരെ കേരളത്തിലെ കേബിൾ ടി.വി ഓപ്പറേറ്റർമാരുടെ കൂട്ടായ്‌മ മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകും. കൂട്ടായ്‌മ തകർന്നാൽ സാധാരണക്കാരുടെ ശബ്ദം നിലയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അസോസിയേഷൻ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ സി.ആർ. സുധി, ജനറൽ സെക്രട്ടറി കെ.വി. രാജൻ, ട്രഷറർ അബൂബക്കർ സിദ്ദിഖ് തുടങ്ങിയവർ പ്രസംഗിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CABLE TV PROBLEMS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.