SignIn
Kerala Kaumudi Online
Friday, 30 July 2021 1.26 PM IST

കോര്‍പറേറ്റ് നികുതിയില്‍ വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

news

1. ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ആദായ നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും എന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും മേക്കിംഗ് ഇന്ത്യ വഴിയുള്ള പദ്ധതികള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു. ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികള്‍ക്ക് 22 ശതമാനം നികുതി. ഇത്തരം കമ്പനികള്‍ക്ക് മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്സ് നല്‍കേണ്ടതില്ല. കുറഞ്ഞ നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 15 ശതമാനം ആക്കി കുറച്ചു എന്നും ധനമന്ത്രി. പ്രതികരണം, ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി. അതിനിടെ, ഓഹരി വിപണിയിലും ലാഭ തുടക്കം. സെന്‍സെക്സ് 800 പോയിന്റില്‍ അധികം ഉയര്‍ന്നു. നിഫ്റ്റിയില്‍ 200 പോയിന്റിന്റെ ഉയര്‍ച്ചയും രേഖപ്പെടുത്തി
2 .മരടില്‍ കേസില്‍ സുപ്രിം കോടതി നല്‍കിയ അന്ത്യ ശാസനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കാന്‍ ഇരിക്കെ, സര്‍ക്കാര്‍ നിലപാട് അറിയിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. സര്‍ക്കാര്‍ സുപ്രീംകോടതി വിധി അനുസരിച്ച് മുന്നോട്ടു പോകും. പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു എന്ന് കോടതിയെ അറിയിക്കും. ആവശ്യപ്പെട്ടാല്‍ നേരിട്ട് ഹാജരാവും എന്നും ചീഫ് സെക്രട്ടറി. മരട് കേസ് സംബന്ധിച്ച് കോടതിയില്‍ നല്‍കേണ്ട റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി ഒപ്പു വച്ചു
3. കോടതി വിധിക്ക് ശേഷം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് നഗരസഭ ഇന്നലെ തന്നെ സര്‍ക്കാറിന് സമര്‍പ്പിച്ചു. സര്‍ക്കാന്‍ നിര്‍ദ്ദേശ പ്രകാരം മാത്രമേ തുടര്‍നടപടി സ്വീകരിക്കു എന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. നഗരസഭയുടെ ഒഴിപ്പിക്കല്‍ നടപടി ചോദ്യം ചെയ്ത് ഫ്ളാറ്റുടമ ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സര്‍വകക്ഷി തീരുമാന പ്രകാരം സര്‍ക്കാര്‍ കോടതിയെ വീണ്ടും സമീപിക്കുമ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാട് കോടതി സ്വീകരിക്കും എന്ന പ്രതീക്ഷയില്‍ ഫ്ളാറ്റ് ഉടമകള്‍. ഈ മാസം 20 ന് അകം ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കി 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം എന്നാണ് സുപ്രിം കോടതി അന്ത്യശാസനം നല്‍കിയത്.
4. കൊട്ടികലാശത്തിന്റെ ആവേശത്തില്‍ പാല. ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വോട്ട് തേടി പാലായില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ യു.ഡി.എഫിന് എതിരെ ഉന്നയിച്ചത് രൂക്ഷ ആരോപണങ്ങള്‍. സര്‍ക്കാര്‍ നയം, തെറ്റിന് ശിക്ഷ എന്നത്. എന്നാല്‍ തെറ്റുകാരെ സംരക്ഷിക്കുന്ന ആണ് യു.ഡി.എഫിന്റെ നയം. സര്‍ക്കാര്‍ ലക്ഷ്യം അഴിമതി മുക്ത സംസ്ഥാനം എന്നും മുഖ്യമന്ത്രി. പരസ്യ പ്രചാരണം അവസാനിപ്പിക്കാന്‍ നാളെ വൈകിട്ട് ആറു മണിവരെ സമയമുണ്ട്. എന്നാല്‍ നാളെ ശ്രീനാരായണ ഗുരു സമാധി ദിനമായതിനാല്‍ കലാശകൊട്ട് മുന്നണികള്‍ ഇന്നേക്ക് മാറ്റുക ആയിരുന്നു
5. എല്‍.ഡി.എഫിന് ആയി ഇന്ന് മുഖ്യമന്ത്രി കളത്തില്‍ ഇറങ്ങിയപ്പോള്‍, യുഡിഎഫിനെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആണ് നയിക്കുന്നത്. നേതാക്കളെ കൊണ്ട് നിറഞ്ഞു പാലാ. എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ഹരിയുടെ പ്രചാരണ പരിപാടിയുടെ കൊട്ടിക്കലാശം 2.30ന് ആരംഭിക്കും. പാലാ കടപ്പാട്ടൂര്‍ ജംഗഷനില്‍ നിന്ന് റാലിയായി ബൈപാസ് വഴി താലൂക്ക് ആശുപത്രിക്ക് സമീപം സമാപിക്കും. കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
6. അതേസമയം, വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ എക്സിറ്റ് പോള്‍ നടത്തുന്നതും എക്സിറ്റ് പോള്‍ ഫലങ്ങള്‍ അച്ചടി, ഇലക്‌ട്രോണിക്, മറ്റേതെങ്കിലും ഉപാധികളിലൂടെ പ്രസിദ്ധ പെടുത്തുന്നതും നിരോധിച്ചു. അഭിപ്രായ സര്‍വേയും തിരഞ്ഞെടുപ്പ് സര്‍വേ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളില്‍ 21 വൈകുന്നേരം ആറ് മുതല്‍ 23 വൈകുന്നേരം ആറ് വരെ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്
7. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് എതിരെ വനംവകുപ്പിന്റെ കുറ്റപത്രം. വന്യജീവി സംരക്ഷണ നിയമം മോഹന്‍ലാല്‍ ലംഘിച്ചു എന്ന് കണ്ടെത്തിയ വനംവകുപ്പ് കുറ്റപത്രം പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. മോഹന്‍ലാലിന് എതിരെ കേസെടുത്ത് ഏഴുവര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ ഏഴ് വര്‍ഷത്തിന് ശേഷവും കേസ് തീര്‍പ്പാക്കാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് കാല താമസമെന്നും വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് എന്തുകൊണ്ട് തീര്‍പ്പാക്കി ഇല്ലെന്നും ചോദിച്ച ഹൈക്കോടതി പെരുമ്പാവൂര്‍ മജിസ്‌ട്രേട്ടിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു
8. 2012 ജൂണിലാണ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങി എന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
9 നിയമ വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതിയില്‍ ആരോപണ വിധേയനായ ബി.ജെ.പി നേതാവ് സ്വാമി ചിന്മയാന്ദ് അറസ്റ്റില്‍. ഷാജഹാന്‍പൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് യു.പി പൊലീന്റെ പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിന് എതിരെ കേസ് എടുത്തിരിക്കുന്നത്, ലൈംഗിക അതിക്രമത്തിന്. വൈദ്യ പരശോധനക്കായി ചിന്മയാനന്ദയെ ഷാജഹാന്‍പൂരിലെ ആശുപത്രിയലേക്ക് മാറ്റി. കഴിഞ്ഞ മാസമാണ് പെണ്‍കുട്ടി സ്വാമി ചിന്മായനന്ദിന് എതിരെ പീഡന പരാതി ഉന്നയിച്ചത്. തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തോട് ചിന്മായനന്ദ് ഒരു വര്‍ഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. സംസ്ഥാനത്തെ കരുത്തനായ നേതാക്കളില്‍ ഒരാളായ ചിന്മയാനന്ദിനെ യു.പി പൊലീസ് തൊടുന്നില്ല എന്ന ആരോപണങ്ങള്‍ വ്യാപകമായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, CORPORATE TAX, CENTRAL GOVERNMENT
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.