SignIn
Kerala Kaumudi Online
Wednesday, 11 December 2019 8.01 PM IST

ഭാര്യയുടെ ചിത്രം പകർത്തിയയാളെ കൊല്ലാൻ രണ്ട് മാസത്തെ പ്ലാനിംഗ്, ആരുമില്ലാത്ത സമയത്ത് തട്ടി: ഒടുവിൽ പിടിവീണത് ഇങ്ങനെ

sonu-murder

കൊച്ചി: പെരുമ്പാവൂർ കൂവപ്പടിയിൽ അരിമില്ല് ജീവനക്കാരനായിരുന്ന മദ്ധ്യപ്രദേശ് സ്വദേശി സോനു സാകേതിനെ (24) കൊന്നു തള്ളാൻ പ്രതി രാജ് ബാഹോറിൻ (34)​ നടത്തിയത് രണ്ട് മാസത്തെ തയാറെടുപ്പ്. കൊല്ലാനുറച്ച് പലതവണ വഴിയരികിൽ തക്കം പാർത്തിരുന്നെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ പിൻവാങ്ങി. അറസ്റ്റിന് ശേഷം കോടനാട് സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് രാജ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

പഞ്ചാബിലെ അമൃത്‌സറിൽ നിന്നും കഴിഞ്ഞദിവസമാണ് രാജിനെ പിടികൂടിയത്. ഭാര്യയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും, അത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും സോനു ഭീഷണിപ്പെടുത്തിയതിന്റെ വിരോധത്തിലാണ് കൊല ചെയ്തതെന്ന് രാജ് പൊലീസിനോട് പറഞ്ഞു. ആഗസ്റ്റ് 11നാണ് കാനയിൽ തല വെള്ളത്തിൽ മുങ്ങി നെഞ്ചിലും മറ്റും പരുക്കേറ്റ നിലയിൽ മൃതദേഹം കണ്ടത്. കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ കോടനാട് സർക്കിൾ ഇൻസ്‌പെക്ടർ സജി മാർക്കോസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം.

ബജിക്കടയിട്ട് നിരീക്ഷണം
രാജും സോനുവും ഒരേ അരിമില്ലിലെ തൊഴിലാളികളായിരുന്നു. സോനു ദൃശ്യം പകർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പരാതിപ്പെട്ടതോടെ ഇരുവരും അകന്നു. തുടർന്ന് രാജ് അരിമില്ലിലെ ജോലി ഉപേക്ഷിച്ചു. പിന്നീട് ഏറെ മാറി ഒരു ബജിക്കട തുടങ്ങി. സ്വയം തൊഴിലായാണ് ബജിക്കട തുടങ്ങുന്നതെന്നാണ് ഇയാൾ സുഹൃത്തുക്കളെ അറിയിച്ചത്. എന്നാൽ, സോനുവിന്റെ നീക്കം മനസിലാക്കാനായിരുന്നു ഇത്. കടയിലിരുന്ന് സോനുവിന്റെ ഓരോ നീക്കവും രാജ് മനസിലാക്കി. ഇങ്ങനെയാണ് സോനു ശനിയാഴ്ചകളിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങുന്ന സമയം തിരിച്ചറിഞ്ഞത്. വൈകിട്ട് പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങുന്ന സമയം കൃത്യം നടത്താൻ ഉറപ്പിച്ചു. ഒരു ശനിയാഴ്ച വകവരുത്താൻ ഉറച്ച് വഴിയരികിൽ കാത്ത് നിന്നെങ്കിലും സോനുവിനൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നതിനാൽ പദ്ധതി നടന്നില്ല. ഒടുവിൽ, ഓഗസ്റ്റ് 10ന് കൃത്യം നടപ്പാക്കുകയായിരുന്നു.

നിർണായകമായി കത്തിയുടെ കവർ
ആഗസ്റ്റ് 11ന് രാവിലെയാണ് സോനുവിന്റെ മൃതദേഹം ഐമുറിയിൽ റോഡരികിലെ കാനയിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തും സമീപത്തും പൊലീസ് അരിച്ചുപെറുക്കി. ഈ പരിശോധനയ്ക്കിടെയാണ് ഒരു പുതിയ കത്തിക്കവർ ലഭിച്ചത്. പൊലീസ് സമീപത്തെ കടകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ, കത്തി വാങ്ങിയ ആളെ കണ്ടെത്താനായില്ല. സോനു സഞ്ചരിച്ചെന്ന് കരുതുന്ന വഴികളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചായിരുന്നു, പിന്നീട് അന്വേഷണം. സുഹൃത്തുക്കളിൽ ചിലരെ ചോദ്യം ചെയ്തതോടെ സോനുവിന്റെ സുഹൃത്ത് ഒരു മാസം മുമ്പ് കമ്പനിയിൽ നിന്ന് പോയതായി വിവരം ലഭിച്ചു. ഇയാളുമായി സോനുവിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി നിർണായക വിവരം കൂടി കിട്ടിയതോടെ അന്വേഷണം ആ വഴിക്കാക്കുകയും കൊലപാതകി രാജാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കുത്താൻ ഉപയോഗിച്ച കത്തി ഒക്കലിലെ താമസ സ്ഥലത്തു നിന്നും കണ്ടെടുത്തു.

ഒളിവിൽ കഴിഞ്ഞത് മൂന്ന് സംസ്ഥാങ്ങളിൽ

കൊലപാതകത്തിനു ശേഷം രാജ് ആദ്യം മദ്ധ്യപ്രദേശിലേക്കു കടന്നു. ഇവിടെ നിന്നും ഭാര്യയെയും മക്കളെയും കൂട്ടി ഉത്തർപ്രദേശിലേക്കും തുടർന്ന് ന്യൂഡൽഹിയിലേക്കും പോയി. ഇവിടെ സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പഞ്ചാബിലേക്ക് മാറി. കേരളത്തിലേക്ക് വരുന്നതിന് മുമ്പേ രാജ് ഏറെക്കാലം അമൃത്‌സറിലായിരുന്നു. ഇവിടെ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുമ്പോഴാണ് പിടി വീണത്. പൊലീസ് പിന്തുടർന്ന് എത്തുമെന്ന് ഭയന്ന് ഇയാൾ മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നു.

''

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതയെ പിടികൂടിയത്. തെളിവെടുപ്പ് പൂർത്തിയായി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇന്നോ നാളെയോ കസ്റ്റഡിയിൽ വാങ്ങും. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുകയാണ് അടുത്ത ഘട്ടം.

സജി മാർക്കോസ്, സി.ഐ, കോടനാട് സ്റ്റേഷൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME, CRIME STORY, SONU MURDER CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.