കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ബോട്ടണിവിഭാഗം ഗവേഷക വിദ്യാർത്ഥികൾ ജാതി വിവേചനം നേരിട്ട സംഭവം അന്വേഷിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു. കൂടാതെ ആരോപണ വിധേയയായ അദ്ധ്യപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാനും വൈസ് ചാൻസലർ ആവശ്യപ്പെട്ടു.
ഡോ. ഷംസാദ് ഹുസൈന്റെ നേതൃത്വത്തിലുള്ള ഉപസമിതി വിദ്യാർഥികളുടെ പരാതി അന്വേഷിക്കും. ആരോപണ വിധേയയായ അദ്ധ്യാപികയെ മാറ്റി നിർത്തി . സമാന ആരോപണം ഉയർന്ന മലയാളം വിഭാഗം മേധാവിയോടും അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന് മുന്നിൽ രാവിലെ മുതൽ സമരം നടത്തുന്ന എസ്.എഫ്.ഐ പ്രവർത്തകർ പിന്നീട് വി.സിയുടെ ചേംബറിന് മുന്നിലേക്ക് ഇരച്ചു കയറുകയായിരുന്നു