SignIn
Kerala Kaumudi Online
Sunday, 20 October 2019 6.00 AM IST

ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

anilkumar

പാറശാല: കുടുംബകലഹത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂർ ഗവ.കോളേജിന് സമീപം നല്ലൂർവട്ടം കാവുങ്ങൽ വീട്ടിൽ ഷീബ (36)യുടെ മരണകാരണം ആത്മഹത്യയല്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അനിൽകുമാർ (47) അറസ്റ്റിലായത്. തിരുവോണദിവസം രാത്രി 9 നായിരുന്നു സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ - കുടുംബ കലഹത്തെ തുടർന്ന് വീടിന്റെ രണ്ടാം നിലയിലെ മുറിയിലേക്ക് കയറിയ ഷീബയെ പിന്നീട് ഭർത്താവ് അനിൽകുമാർ കാണുന്നത് സീലിംഗിലെ ഹുക്കിൽ തൂങ്ങിയ നിലയിലാണ്. ഇയാൾ ഉടൻതന്നെ കയർ അറുത്ത ശേഷം ഷീബയെ തറയിൽ കിടത്തി. അപ്പോൾ ജീവനുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് തലയണ മുഖത്ത് അമർത്തിപ്പിടിച്ച് കൊല്ലുകയായിരുന്നു. ഷീബ രക്ഷപ്പെട്ടാൽ താൻ നേരത്തെ ഉപദ്രവിച്ചത് പൊലീസിനോട് പറയുമെന്ന ഭയം കൊണ്ടാണ് ഇയാൾ കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഷീബ നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന അനിൽകുമാർ ഇപ്പോൾ ലീവിന് നാട്ടിലെത്തിയതാണ്. ആദിത്യ (നാലര വയസ്), അഭിനന്ദ് (2 വയസ്) എന്നിവർ മക്കളാണ്. അനിൽകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL NEWS THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.