SignIn
Kerala Kaumudi Online
Sunday, 20 October 2019 6.22 AM IST

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഒക്‌ടോബർ 21ന് ഉപതിരഞ്ഞെടുപ്പ് , വോട്ടെണ്ണൽ 24ന്: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പും ഇതേദിവസങ്ങളിൽ

election

ന്യൂഡൽഹി:ബി.ജെ.പി ഭരണം നിലനിൽക്കുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്‌ടോബർ 21ന് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. ഇരുസംസ്ഥാനങ്ങളിലും സെപ്‌തംബർ 27ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ നാലിനാണ്. ഒക്‌ടോബർ 24ന് ഇരുസംസ്ഥാനങ്ങളിലും ഫലം പ്രഖ്യാപിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ അഞ്ച് മണ്ഡലങ്ങൾ അടക്കം രാജ്യത്തെ 64 നിയമസഭാ സീറ്റുകളിലും ഉപതിര‌ഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകൾക്കൊപ്പമാകും ഉപതിരഞ്ഞെടുപ്പ് നടക്കുക.

മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഘടകകക്ഷിയായ ശിവസേനയുമായി സീറ്റു വിഭജനം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 90 അംഗ ഹരിയാന നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് 2014–ൽ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ തന്നെയാണ് ഇത്തവണയും ബി.ജെ.പി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.

64 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

കേരളത്തിലെ അഞ്ച് മണ്ഡലങ്ങൾ ഉൾപ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലും ഒക്‌ടോബർ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും സുനിൽ അറോറ അറിയിച്ചു. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. മഞ്ചേശ്വരത്ത് എം.എൽ.എയായിരുന്ന പി.ബി.അബ്‌ദുൽ റസാഖ് മരിച്ചതും എറണാകുളത്ത് ഹൈബി ഈഡൻ,​ കോന്നിയിൽ അടൂർ പ്രകാശ്,​ അരൂരിൽ എം.എ.ആരിഫ്,​ വട്ടിയൂർക്കാവിൽ കെ.മുരളീധരൻ എന്നിവർ പാർലമെന്റിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടതുമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് കണക്ക് ഇങ്ങനെ

അരുണാചൽ പ്രദേശ് - 1

അസാം -4

ബിഹാർ -5

ചത്തീസ്ഗഡ് -1

ഗുജറാത്ത് -4

ഹിമാചൽ പ്രദേശ് -2

കർണാടക- 15

മേഘാലയ - 1

ഒഡിഷ - 1

പുതുച്ചേരി -1

രാജസ്ഥാൻ -4

സിക്കിം - 3

തമിഴ്നാട്- 2

തെലങ്കാന -1

ഉത്തർപ്രദേശ് -11

പഞ്ചാബ് -2

നിയമസഭാ തിരഞ്ഞെടുപ്പ് 2014

മഹാരാഷ്ട്ര

ബി.ജെ.പി - 122

ഐ.എൻ.സി - 42

എൻ.സി.പി - 41

ശിവസേന - 63

എം.എൻ.എസ് - 1

മറ്റുള്ളവർ -19

ഹരിയാന

ബി.ജെ.പി - 47

ഐ.എൻ.എൽ.പി -19

ഐ.എൻ.സി - 15

ബി.എസ്.പി - 1

എച്.ജെ.സി- 2

മറ്റുള്ളവർ - 16

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTION, BY ELECTION, KERALA BY ELECTION, MAHARAHSTRA POLL, HARIYANA POLL, SUNI ARORA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.