കോൾഡ് പ്ലേ സംഗീത പരിപാടിക്കിടെ വിവാദത്തിൽ അകപ്പെട്ട അസ്ട്രോണമർ സിഇഒ ആൻഡി ബൈറനിനെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധനേടിയിരുന്നു. ഈ വിവാദത്തിന് പിന്നാലെ അദ്ദേഹം അസ്ട്രോണമറിന്റെ സിഇഒ സ്ഥാനം രാജിവച്ചിരുന്നു. ഇപ്പോഴിതാ ആൻഡി ബൈറൺ പുതിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. അഡൾട്ട് കണ്ടന്റ് ക്രിയേഷൻ വെബ്‌സൈറ്റായ ഒൺലി ഫാൻസുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ഒൺലി ഫാൻസിലെ മോഡലുകളുമായി സല്ലപിക്കാൻ ആൻഡി 2,50,000 ഡോളർ ചെലവഴിച്ചെന്നാണ് വവരം. യുഎസ് മാദ്ധ്യമമായ ബ്ലാസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
23 കാരിയായ ഒൺലിഫാൻസ് മോഡൽ സോഫി റെയ്നുമായി (യഥാർത്ഥ പേര് ഇസബെല്ല ബ്ലെയർ) വീഡിയോ കോളുകൾക്കായി ബൈറൺ 40,000 ഡോളർ (35 ലക്ഷത്തിലധികം രൂപ) ചെലവഴിച്ചെന്ന് ബ്ലാസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. റെയ്നുമായി വീഡിയോ കോളുകൾ ക്രമീകരിക്കാൻ അദ്ദേഹം ഒരു ഹിഡൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചതായി ബൈറണിന്റെ ഭാര്യ മേഗൻ കെറിഗൻ പുറത്തുവിട്ട ചില സന്ദേശത്തിൽ പറയുന്നു. ബൈറണിന്റെ രഹസ്യ സന്ദേശങ്ങൾ ഭാര്യ പുറത്തുവിട്ടതെന്നാണ് സംശയിക്കുന്നത്.
ഈ സന്ദേശങ്ങളിൽ താൻ ഏറ്റവും കൂടുതൽ ചാറ്റ് ചെയ്യാൻ താൽപര്യം വിവാഹം കഴിഞ്ഞ സ്ത്രീകളുമായാണെന്നാണ് ബൈറൺ പറയുന്നത്. ഇതിന് മറുപടിയായി റെയ്ൻ 'ഓകെ, അഞ്ച് മിനിറ്റിനകം എന്നെ വിളിക്കൂ' എന്നും പറയുന്നുണ്ട്. ബ്രസീലിയൻ മോഡലും ഒൺലി ഫാൻസ് കണ്ടന്റ് ക്രിയേറ്ററുമായ കമീലിയ അരൗജ എന്ന 29കാരിയും ബൈറണിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പല കണ്ടന്റ് ക്രിയേറ്റർമാർക്ക് വേണ്ടിയും ബൈറൺ പണം ചെലവഴിച്ചെന്ന് കമീലിയ വ്യക്തമാക്കുന്നു. കസ്റ്റം വീഡിയോകൾ, വീഡിയോ കോളുകൾ എന്നിവയ്ക്കായി രണ്ടര ലക്ഷം ഡോളറാണ് ആൻഡി ബൈറൺ ചെലവഴിച്ചതെന്ന് കമീലിയ പറയുന്നു. എന്നാൽ ബൈറൺ തന്റെ സബ്സ്‌ക്രൈബറാണോ എന്ന കാര്യം സോഫിയ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ബൈറന്റെ അവിഹിത ബന്ധം തുറന്നുകാട്ടിയ കോൾഡ് പ്ലേയെ സോഫിയ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |