SignIn
Kerala Kaumudi Online
Tuesday, 10 December 2019 2.10 PM IST

വെള്ളി നക്ഷത്രം

phangal

ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അമിത് ഫംഗലിന് വെള്ളി

ഏക്തരിൻബർഗ്(റഷ്യ): ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് ഫംഗലിന് വെള്ളി. ഇന്നലെ 52 കിലോഗ്രാം ഫ്ലൈവെയ്റ്ര് ഫൈനലിൽ ഒളിമ്പിക് ചാമ്പ്യൻ ഉസ്ബക്കിസ്ഥാന്റെ ഷാഖോബിദീൻ സൊയ്റോവിനോട് തോറ്രതോടെയാണ് അമിതിന്റെ സുവർണ സ്വപ്നം പൊലിഞ്ഞത്. എങ്കിലും ലോകചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന നേട്ടവുമായാണ് ഫംഗലിന്റെ മടക്കം.വനിതാ വിഭാഗത്തിൽ മേരി കോം ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ പുരുഷതാരങ്ങൾക്ക് ഇപ്പോഴും ലോകചാമ്പ്യൻഷിപ്പിലെ സ്വർണം കിട്ടാക്കനിയായി തുടരുകയാണ്. ഫൈനലിൽ 0-5നായിരുന്നു ഫംഗലിന്റെ തോൽവി. എന്നാൽ സ്കോർ സൂചിപ്പിക്കും വിധം ഏകപക്ഷീയമായിരുന്നില്ല ഉസ്ബക്ക് താരത്തിന്റെ വിജയം. തന്നെക്കാൾ ഉയരക്കാരനും ശാരീരികമായി കരുത്തനുമായ എതിരാളിക്കെതിരെ പൊരുതി തന്നെയായിരുന്നു ഫംഗൽ കീഴടങ്ങിയത്.

നേരത്തേ കടുത്ത പോരാട്ടം തന്നെ നടന്ന സെമി ഫൈനലിൽ കസാഖ്‌സ്ഥാന്റെ സാകെൻ ബിബോസ്സിനോവിനെ പരാജയപ്പെടുത്തിയാണ് (3-2) ഫംഗൽ ഫൈനലിൽ എത്തിയത്.

അമിതിനെക്കൂടാതെ മനീഷ് കൗശിക്ക് കഴിഞ്ഞ ദിവസം 63 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയിരുന്നു. ആദ്യമായാണ് പുരുഷൻമാരുടെ ലോകബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ട് മെഡലുകൾ നേടുന്നത്.

​ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​മെ​ഡ​ലു​റ​പ്പി​ച്ച​തോ​ടെ​ ​ഫം​ഗ​ലി​നും​ ​കൗ​ശി​ക്കി​നും​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ചൈ​ന​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഒ​​​ളി​​​മ്പി​​​ക് ​​​യോ​​​ഗ്യ​​​താ​​​ ​​​റൗ​​​ണ്ട് ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​ ​​​സെ​​​ല​​​ക്ഷ​​​ൻ​​​ ​​​ട്ര​​​യ​​​ൽ​​​സ് ​​​കൂ​​​ടാ​​​തെ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​ബോ​​​ക്സിം​​​ഗ് ​​​അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​ ​​​അ​​​നു​​​മ​​​തി​​​ ​​​ന​​​ൽ​​​കി​യി​രു​ന്നു.​

വിജേന്ദർ സിംഗ് (2009), വികാസ് കൃഷ്ണൻ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിഥൂരി (2017), മനീഷ് കൗശിക് (2019) എന്നിവരാണ് മുൻ വർഷങ്ങളിൽ വെങ്കലം നേടിയ ഇന്ത്യൻ താരങ്ങൾ.

2017ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ അമിത് വെങ്കലം നേടി.

2017ൽ തന്നെ തന്നെ ലോക ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ എത്തി.

2018 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടി.

2018ൽ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായി.

ഈ വർഷം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും അമിത് സ്വർണം സ്വന്തമാക്കി.

ഹരിയാണയിലെ റോത്തക് ജില്ലയിലെ മെയ്‌ന വില്ലേജിൽ 1995 ഒകേ്ടാബർ 16-നാണ് അമിത്തിന്റെ ജനനം. പിതാവ് ചൗധരി വിജേന്ദർ സിംഗ് പംഗൽ കർഷകനാണ്. മൂത്ത സഹോദരൻ അജയ് ഫംഗലിന്റെ നേട്ടങ്ങളിൽ ആകൃഷ്ടനായാണ് അമിതും ബോക്സിംഗിലെത്തുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, AMITH PHANGAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.