SignIn
Kerala Kaumudi Online
Tuesday, 22 October 2019 12.01 PM IST

അനുഭവങ്ങളുടെ കാരുണ്യപ്പച്ച

rajesh-rhiruvalla

ഹരി​ത​ജീ​വി​ത​ത്തി​ന്റെ​ ​ഒാ​ർ​മ്മ​ക​ളി​ൽ​ ​കാ​ൽ​ച​വി​ട്ടി​ ​നി​ന്നാ​ണ് ​ര​ജേ​ഷ് ​അ​ടൂ​രി​ലെ​ ​മ​ഹാ​ത്മാ​ ​ജ​ന​സേ​വ​ന​കേ​ന്ദ്രം​ ​പ​ണി​തെ​ടു​ത്ത​ത്.​ ​അ​നാ​ഥ​രു​ടെ​യും​ ​രോ​ഗി​ക​ളാ​യി​ ​ഒ​റ്റ​പ്പെ​ട്ട​വ​രു​ടെ​യും​ ​ആ​ല​യ​മാ​ണ് ​ഇ​ന്ന് ​ഈ​ ​സ്ഥാ​പ​നം.​ ​പി​ന്നി​ട്ട​ ​ക​ഠി​ന​പാ​ത​ക​ൾ​ ​പ​ക​ർ​ന്ന​ ​പാ​ഠ​ങ്ങ​ളാ​ണ് ​രാ​ജേ​ഷി​ന് ​മു​ന്നോ​ട്ടു​ള്ള​ ​കാ​ല​ടി​ക​ളാ​യ​ത്.​ ​അ​നാ​ഥ​ത്വ​വും​ ​അ​വ​ഗ​ണ​ന​യും​ ​ഏ​റെ​ ​അ​നു​ഭ​വി​ച്ച​ ​കു​ട്ടി​ക്കാ​ല​മാ​യി​രു​ന്നു​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.​ ​സ്‌​കൂ​ളി​ൽ​ ​പോ​കേ​ണ്ട​ ​കു​ട്ടി​യെ​ ​ഒ​രു​ക്കി​ ​വി​ടാ​ൻ​ ​വീ​ട്ടി​ൽ​ ​ആ​രു​മി​ല്ല.​ ​ഒ​രു​ ​ഷ​ർ​ട്ടും​ ​നി​ക്ക​റു​മ​ല്ലാ​തെ​ ​മാ​റി​യി​ടാ​ൻ​ ​ഒ​ന്നു​മി​ല്ലാ​തി​രു​ന്ന​ ​ബാ​ല്യം.​ ​സ്‌​കൂ​ളി​ൽ​ ​നി​ന്ന് ​വീ​ട്ടി​ലെ​ത്തി​യാ​ൽ​ ​വ​ല്യ​മ്മ​ ​അ​ല​ക്കി​യി​ടു​ന്ന​ത് ​ധ​രി​ച്ചാ​ണ് ​പി​റ്റേ​ന്നും​ ​യാ​ത്ര.​ ​ദാ​രി​ദ്ര്യ​ത്തി​ന്റെ​ ​ഇ​രു​ൾ​ ​പ​ര​ന്ന​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​രാ​വി​ല​ത്തെ​ ​പ​ഴ​ങ്ക​ഞ്ഞി​ ​ക​ഴി​ച്ച് ​മാ​ത്രം​ ​ക്ളാ​സി​ൽ​ ​​ ​വ​ന്നി​രു​ന്ന​ ​കു​ട്ടി​ക്ക് ​പു​സ്ത​ക​ങ്ങ​ളി​ല്ലാ​യി​രു​ന്നു.​ ​കു​ടും​ബ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ത​ർ​ക്ക​ത്തി​ൽ​ ​അ​മ്മ​യും​ ​അ​ച്‌​ഛ​നും​ ​വേ​ർ​പി​രി​ഞ്ഞ​പ്പോ​ൾ​ ​കു​ഞ്ഞു​വി​ര​ലു​ക​ളി​ൽ​ ​പി​ടി​ച്ച് ​വ​ല്യ​മ്മ​ ​ബ​ന്ധു​വീ​ട്ടി​ലെ​ത്തി​ച്ചു.​ ​


ആ​രു​മി​ല്ലാ​തെ​ ​പോ​യ​ത് ​നോ​വാ​യെ​ങ്കി​ലും​ ​അ​വ​ൻ​ ​ന​ന്നാ​യി​ ​പ​ഠി​ച്ചു,​ ​ക്ളാ​സ് ​പ​രീ​ക്ഷ​ക​ളി​ൽ​ ​ഒ​ന്നാ​മ​ന​മാ​യി.​ ​ ഒ​റ്റ​പ്പെ​ട​ലു​ക​ളും​ ​അ​വ​ഗ​ണ​ന​ക​ളും​ ​അ​വ​ന് ​ജീ​വി​ത​പാ​ഠ​ങ്ങ​ളാ​യി.​ ​അ​നാ​ഥ​ർ​ക്ക് ​ക​രു​ത​ലി​ന്റെ​ ​കാ​വ​ലാ​ളാ​യി​ ​കാ​ലം​ ​ആ​ ​കു​ട്ടി​യെ​ ​ന​ട​ത്തി​ച്ചു.​ ​ആ​ശ്ര​യ​മ​റ്റ​ ​നൂ​റു​ക​ണ​ക്കി​ന് ​ ആ​ളു​ക​ൾ​ക്ക് ​രാ​ജേ​ഷ് ​തി​രു​വ​ല്ല​ ​നാ​ഥ​നാ​യി,​ ​മ​ക​നാ​യി,​ ​അ​നു​ജ​നും​ ​ചേ​ട്ട​നു​മാ​യി.​രാ​ജേ​ഷ് ​ചെ​യ​ർ​മാ​നാ​യ​ ​പ​ത്ത​നം​തി​ട്ട​യി​ലെ​ ​അ​ടൂ​ർ​ ​മ​ഹാ​ത്മ​ ​ജ​ന​സേ​വ​ന​ ​കേ​ന്ദ്രം​ ​അ​നാ​ഥ​രു​ടെ​യും​ ​രോ​ഗി​ക​ളാ​യി​ ​ഒ​റ്റ​പ്പെ​ട്ട​വ​രു​ടെ​യും​ ​വീ​ടാ​യി.​ ​പി​ന്നി​ട്ട​ ​ക​ഠി​ന​പാ​ത​ക​ൾ​ ​പ​ക​ർ​ന്ന​ ​പാ​ഠ​ങ്ങ​ളാ​ണ് ​രാ​ജേ​ഷി​നെ​ ​മു​ന്നോ​ട്ട് ​ന​യി​ക്കു​ന്ന​ത്.​ ​അ​നാ​ഥ​ത്വ​വും​ ​വി​ശ​പ്പും​ ​അ​നു​വ​ഭ​വി​ച്ചാ​ണ് ​ക​റ്റോ​ട് ​തു​ണ്ടു​പ​റ​മ്പി​ൽ​ ​കൃ​ഷ്‌​ണ​ൻ​കു​ട്ടി​യു​ടെ​യും​ ​പൊ​ന്ന​മ്മ​യു​ടെ​യും​ ​ഏ​ക​മ​ക​ൻ​ ​വ​ള​ർ​ന്ന​ത്.​ ​കൊ​മ്പാ​ടി​യി​ലെ​ ​ബ​ന്ധു​വീ​ട്ടി​ൽ​ ​നി​ന്ന് ​പ​ഠ​ന​ത്തി​നാ​യി​ ​മ​ഞ്ഞാ​ടി​ ​ക​രി​മ്പ​റ​മ്പി​ൽ​ ​കെ.​ടി.​കോ​ശി​യു​ടെ​ ​പ​ത്നി​ ​കു​റേ​നാ​ൾ​ ​ഏ​റ്റെ​ടു​ത്ത് ​സം​ര​ക്ഷി​ച്ചു.​ ​പി​ന്നീ​ട് ​സ​ഹാ​യ​ക​മാ​യ​ത് ​തി​രു​വ​ല്ല​ ​ഡൈ​നാ​മി​ക് ​ആ​ക്ഷ​നി​ലെ​ ​ഫാ​ദ​ർ​ ​ജോ​സ​ഫും​ ​അ​ന്ന​മ്മ​ ​ജോ​സ​ഫു​മാ​യി​രു​ന്നു.​ ​

സ​ഹാ​യി​ച്ച​ ​മ​റ്റൊ​രാ​ൾ​ ​കെ.​ജെ.​ ​ജ​യിം​സ് ​എ​ന്ന​ ​ഉ​പ​ദേ​ശി​യാ​യി​രു​ന്നു.​ ​ തി​രു​വ​ല്ല​ ​മ​ഞ്ഞാ​ടി​ ​എം.​ടി.​എ​ച്ച്.​എ​സി​ലെ​ ​അ​മ്മ​ിണി​ ​ടീ​ച്ച​ർ​ ​രാ​ജേ​ഷി​ന് ​അ​ക്ഷ​ര​ങ്ങ​ൾ​ ​പ​ഠി​പ്പി​ച്ച​ ​അ​മ്മ​യാ​ണ്.​ ​വി​ശ​ന്ന് ​ക​രു​വാ​ളി​ച്ച​ ​ക​ണ്ണു​ക​ൾ​ക്ക് ​ജീ​വ​ൻ​ ​ന​ൽ​കി​യ​ത് ​സ്‌​കൂ​ളി​ന് ​മു​ന്നി​ലെ​ ​ഹോ​ട്ട​ലു​ട​മ​ ​ കൃ​‌​ഷ്‌​ണാ​ജി​യാ​ണ്.​ ​ചോ​റ് ​പാ​ത്രം​ ​താ​ഴെ​ ​വീ​ണ​പ്പോ​ൾ​ ​പൊ​ട്ടി​ക്ക​ര​ഞ്ഞ​ ​കൂ​ട്ടു​കാ​രി​യു​ടെ​ ​ക​ണ്ണീ​രും​ ​വി​ശ​പ്പു​മാ​യി​രു​ന്നു​ ​കാ​രു​ണ്യ​വ​ഴി​യി​ലെ​ ​ആ​ദ്യ​കാ​ൽ​ച്ചു​വ​ട്.​ ​കു​ടും​ബ​ ​ക​ല​ഹ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ ​മ​ദ്യാ​സ​ക്തി​ക്കെ​തി​രെ​ ​ നാ​ടി​നെ​ ​ഉ​ണ​ർ​ത്തി​യ​തി​ലൂ​ടെ​ ​രാ​ജേ​ഷ് ​തി​രു​വ​ല്ല​യെ​ന്ന​ ​ജ​ന​സേ​വ​ക​ൻ​ ​രൂ​പ​പ്പെ​ട്ടു.​ ​പ്ര​ദേ​ശ​ത്തെ​ ​നാ​ൽ​പ്പ​ത് ​വീ​ടു​ക​ളി​ൽ​ ​നി​ന്നു​ള​ള​ ​യു​വാ​ക്ക​ളെ​ ​സം​ഘ​ടി​പ്പി​ച്ച് ​സാ​മൂ​ഹി​ക​ ​സേ​വ​ന​ത്തി​നാ​യി​ ​സൗ​ഹൃ​ദ​ ​ക​ലാ​സാം​സ്‌​കാ​രി​ക​ ​വേ​ദി,​ ​സൗ​ഹൃ​ദ​ ​ക​ലാ​നി​ല​യം​ ​എ​ന്നീ​ ​സം​ഘ​ട​ന​ക​ൾ​ ​രൂ​പീ​ക​രി​ച്ചു.​ ​നാ​ട്ടി​ൽ​ ​ന​ൻ​മ​യു​ടെ​ ​വെ​ളി​ച്ച​മെ​ത്തി​ക്കാ​ൻ​ ​രാ​ജേ​ഷി​ന്റെ​ ​ നേ​തൃ​ത്വ​ത്തി​ൽ​ ​ഒ​രു​ ​സം​ഘം​ ​ യു​വാ​ക്ക​ൾ​ക്ക് ​ ക​ഴി​ഞ്ഞു.​ ​കൊ​ച്ചി​യി​ലെ​ ​വി​വി​ധ​ ​ജീ​വ​കാ​രു​ണ്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​മാ​ദ്ധ്യ​മ​ ​മേ​ഖ​ല​ക​ളി​ലും​ ​സാ​ന്നി​ദ്ധ്യ​മാ​യി.​ ​ഒ​രു​നാ​ൾ​ ​കൊ​ട്ടാ​ര​ക്ക​ര​ ​ആ​ശ്ര​യ​യു​ടെ​ ​പ്ര​വ​ർ​ത്ത​ക​നാ​യി.​ ​പി​ന്നീ​ട് ​പ​ത്ത​നാ​പു​രം​ ​ഗാ​ന്ധി​ഭ​വ​നി​ലും​ ​സേ​വ​ന​മ​നുഷ്ഠി​ച്ചു.​ 2013​ൽ​ ​ആ​ല​പ്പു​ഴ​യി​ലെ​ ​ക​റ്റാ​ന​ത്ത് ​വ​യോ​ജ​ന​ങ്ങ​ളു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​നാ​യി​ ​സ്‌​നേ​ഹ​ഭ​വ​ൻ​ ​ആ​ശു​പ​ത്രി​ ​തു​റ​ന്നു.​ ​മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​ ​സ്‌​മ​ര​ണ​യ്‌​ക്കാ​യി​ 2014​ൽ​ ​അ​ടൂ​രി​ൽ​ ​മ​ഹാ​ത്മ​ ​ജ​ന​സേ​വ​ന​ ​കേ​ന്ദ്ര​ത്തി​ന് ​ചി​റ്റ​യം​ ​ഗോ​പ​കു​മാ​ർ​ ​എം.​എ​ൽ.​എ​ ​തി​രി​ ​തെ​ളി​ച്ചു.​ ​അ​ന്ന​ത്തെ​ ​ജി​ല്ലാ​ ​ക​ള​ക്‌​ട​ർ​ ​എ​സ്. ​ഹ​രി​കി​ഷോ​റി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​അ​നാ​ഥ​യാ​യ​ 104​ ​വ​യ​സു​ള​ള​ ​ച​ക്കി​യ​മ്മ​യെ​ ​ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് ​വൃ​ദ്ധ​സ​ദ​നം​ ​തു​ട​ങ്ങി.​ ​മൂ​ന്നു​വ​ർ​ഷം​ ​മ​ഹാ​ത്മ​യി​ൽ​ ​ജീ​വി​ച്ച​ ​ശേ​ഷ​മാ​ണ് ​അ​വ​ർ​ ​യാ​ത്ര​യാ​യ​ത്.​ ​


മ​ഹാ​ത്മ​ ​ഇ​ന്ന് ​മു​ന്നൂ​റ്റ​മ്പ​തോ​ളം​ ​വൃ​ദ്ധ​ർ​ക്ക് ​സ്വ​ന്തം​ ​വീ​ടാ​ണ്.​ ​മാ​ന​സി​ക,​ ​ശാ​രീ​രി​ക​ ​അ​സ്വ​സ്ഥ​ത​ക​ളു​മാ​യി​ ​വീ​ടു​ക​ൾ​ക്കു​ള്ളി​ൽ​ ​പൂ​ട്ടി​യി​ട്ടും​ ​പു​ഴു​വ​രി​ച്ചും​ ​ജീ​വ​ൻ​ ​നി​ല​നി​റു​ത്തു​ന്ന​വ​രെ​ ​ക​ണ്ടെ​ത്തി​ ​ചി​കി​ത്സ​ ​ന​ൽ​കി​ ​ഏ​റ്റെ​ടു​ത്തു.​ ​അ​നു​ബ​ന്ധ​ ​സ്ഥാ​പ​ന​ങ്ങ​ളാ​യി​ ​കൊ​ടു​മ​ണ്ണി​ൽ​ ​യാ​ച​ക​ ​പു​ന​ര​ധി​വാ​സ​ ​കേ​ന്ദ്ര​വും​ ​കോ​ഴ​ഞ്ചേ​രി​യി​ൽ​ ​വ​യോ​ജ​ന​ ​പു​ന​ര​ധി​വാ​സ​ ​കേ​ന്ദ്ര​വു​മു​ണ്ട്.​ ​മു​ൻ​ ​പൊ​ലീ​സ് ​ചീ​ഫ് ​പി.​എ​സ്.​ ​ശ്രീ​നി​വാ​സും​ ​ന​ഗ​ര​സ​ഭ​ ​മു​ൻ​ ​സൂ​പ്ര​ണ്ട് ​പ്ര​യ​ദ​ർ​ശ​നും​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​സി.​വി.​ച​ന്ദ്ര​നും​ ​മ​ഹാ​ത്മ​ ​സെ​ന്റ​റു​ക​ളു​ടെ​ ​ന​ട​ത്തി​പ്പി​ന് ​നേ​തൃ​നി​ര​യി​ലു​ണ്ട്.​ ​ഉ​യ​ർ​ന്ന​ ​വി​ദ്യാ​ഭ്യാ​സ​മു​ള​ള​വ​രും​ ​ഉ​ന്ന​ത​മേ​ഖ​ല​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്‌​ത​വ​രും​ ​നി​ർ​ദ്ധ​ന​ർ​ക്കും​ ​അ​നാ​ഥ​ർ​ക്കു​മൊ​പ്പം​ ​മ​ഹാ​ത്മ​ ​കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ട്.​ ​ത​മി​ഴ്‌​നാ​ട്,​ ​ക​ർ​ണാ​ട​ക​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ഭ​യം​ ​തേ​ടി​യെ​ത്തു​ന്ന​വ​രും​ ​ഏ​റെ​യു​ണ്ട്.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​ഡോ​ക്ട​ർ​മാ​ർ,​ ​ന​ഴ്‌​സു​മാ​ർ,​ ​അ​ദ്ധ്യാ​പ​ക​ർ,​ ​ജീ​വ​ന​ക്കാ​ർ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​വ​ർ​ ​മ​ഹാ​ത്മ​യി​ൽ​ ​സാ​ന്ത്വ​ന​ ​പ​രി​ച​ര​ണ​ത്തി​ലും​ ​സേ​വ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​ഏ​ർ​പ്പെ​ടു​ന്നു.​ ​

ഇ​വ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​മ​ഹാ​ത്മ​യി​ലെ​ ​സ​ന്ദ​ർ​ശ​ക​രാ​യെ​ത്തു​ന്നു.​ ​കൂ​ട്ടി​രു​ന്നും​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തി​യും​ ​സ​ന്തോ​ഷ​ ​നി​മി​ഷ​ങ്ങ​ളി​ൽ​ ​പ​ങ്കാ​ളി​ക​ളാ​കു​ന്നു.​ ​കു​ട്ടി​ക​ളു​മാ​യു​ള്ള​ ​ ച​ങ്ങാ​ത്ത​ത്തി​നു​വേ​ണ്ടി​ ​ ബാ​ല​മാ​ഹാ​ത്മ്യം​ ​എ​ന്ന​ ​പേ​രി​ൽ​ ​ആ​ഴ്‌​ച​ ​തോ​റും​ ​പ​രി​പാ​ടി​ക​ളും​ ​ന​ട​ത്തു​ന്നു.​ ​ജ​ൻ​മ​ദി​ന​ങ്ങ​ളി​ലും​ ​വി​വാ​ഹ​ ​വാ​ർ​ഷി​ക​ദി​ന​ങ്ങ​ളി​ലും​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​ച​ര​മ​ ​വാ​ർ​ഷി​ക​ങ്ങ​ളി​ലും​ ​അ​ന്ന​ദാ​ന​വും​ ​സ​ഹാ​യ​ങ്ങ​ളു​മാ​യി​ ​എ​ത്തു​ന്ന​വ​രാ​ണ് ​മ​ഹാ​ത്മ​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്.​ ​സ്വാ​ർ​ത്ഥ​ചി​ന്ത​ക​ളി​ല്ലാ​ത്ത​ ​ജീ​വ​ന​ക്കാ​ർ​ ​ഇ​രു​പ​ത്തി​നാ​ല് ​മ​ണി​ക്കൂ​റും​ ​അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പ​മു​ണ്ട്.​ ​ശു​ചി​ത്വ​വും​ ​മി​ക​വു​റ്റ​ ​നി​ല​യി​ൽ​ ​സാ​ന്ത്വ​ന​ ​പ​രി​ച​ര​ണ​വും​ ​ചി​കി​ത്സ​യും​ ​ന​ൽ​കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പ​രി​ഗ​ണി​ച്ച് ​മ​ഹാ​ത്മ​ ​ജ​ന​സേ​വ​ന​ ​കേ​ന്ദ്ര​ത്തി​ന് ​ഐ.​എ​സ്.​ഒ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ച്ചു.​ ​ഓ​ൾ​ഡ് ​ഏ​ജ് ​ഹോം,​ ​ബെ​ഗ്ഗ​റി​ ​പ്രി​വ​ൻ​ഷ​ൻ​ ​ഹോം​ ​എ​ന്നി​വ​യ്ക്ക് ​സം​സ്ഥാ​ന​ ​ഓ​ർ​ഫ​നേ​ജ് ​ക​ൺ​ട്രോ​ൾ​ ​ബോ​ർ​ഡി​ന്റെ​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ് ​അ​തോ​റി​റ്റി​യു​ടെ​ ​നി​യ​മ​സ​ഹാ​യ​ ​ക്ളി​നി​ക്കും,​ ​ജീ​വ​കാ​രു​ണ്യ​ത്തി​ന്റെ​ ​സ​ന്ദേ​ശം​ ​പ​ക​രാ​ൻ​ ​മാ​ഹാ​ത്മ്യം​ ​മാ​സി​ക​യും​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ക​രു​ത്തേ​കു​ന്നു.​ ​അ​നാ​ഥ​ർ​ക്ക് ​സ്വ​ന്തം​ ​വീ​ട് ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​മ​ഹാ​ത്മ​ ​ജ​ന​സേ​വ​ന​ ​കേ​ന്ദ്രം​ ​ഏ​റ്റെ​ടു​ത്ത​ ​പ​ദ്ധ​തി​യാ​ണ് ​ജീ​വ​കാ​രു​ണ്യം​ ​ഗ്രാ​മം.​ ​പ​ത്ത​നം​തി​ട്ട​ ​കൊ​ടു​മ​ൺ​ ​കു​ള​ത്തി​നാ​ലി​ൽ​ ​ഇ​രു​പ​ത് ​വീ​ടു​ക​ളു​ടെ​ ​നി​ർ​മാ​ണം​ ​ന​ട​ന്നു​വ​രു​ന്നു.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ജ​നു​വ​രി​യോ​ടെ​ ​പൂ​ർ​ത്തി​യാ​കും.​ ​ഒ​രു​ ​വീ​ട്ടി​ൽ​ ​അ​ഞ്ച് ​മു​ത​ൽ​ ​ഏ​ഴ് ​വ​രെ​ ​അം​ഗ​ങ്ങ​ളു​ണ്ടാ​കും.​ ​


ആ​ഡി​റ്റോ​റി​യം,​ ​വാ​യ​ന​ശാ​ല,​ ​ഇ​രു​പ​ത് ​പേ​ർ​ക്ക് ​ഇ​രി​ക്കാ​വു​ന്ന​ ​മി​നി​ ​സി​നി​മ​ ​തീ​യ​റ്റ​ർ,​ ​യോ​ഗ,​ ​പ്രാ​ർ​ത്ഥ​ന​ ​ഹാ​ളു​ക​ൾ,​ ​റെ​സ്‌​റ്റോ​റ​ന്റ്,​ ​ടെ​ക്‌​സ്‌​റ്റൈ​ൽ​സ്,​ ​ബാ​ർ​ബ​ർ​ ​ഷോ​പ്പ്,​ ​പ​ച്ച​ക്ക​റി​ ​തോ​ട്ടം,​ ​അ​ല​ങ്കാ​ര​വ​സ്‌​തു​ ​നി​ർ​മാ​ണം,​ ​പൂ​ന്തോ​ട്ട​പ​രി​ച​ര​ണം​ ​എ​ന്നി​വ​യൊ​ക്കെ​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​കേ​ട്ട​റി​ഞ്ഞ​വ​ർ​ ​സ​ഹാ​യ​ഹ​സ്ത​മാ​യി​ ​മാ​റി​യി​ട്ടു​ണ്ട്.​ ​നാ​ളി​തു​വ​രെ​ ​ല​ഭി​ച്ചി​ട്ടു​ള്ള​ ​സ​ഹാ​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​നീ​ക്കി​വ​ച്ച​ ​തു​ക​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​പ​ദ്ധ​തി​ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ ​​ന​ന്മ​യു​ള്ള​വ​രു​ടെ​ ​ക​നി​വ് ​പ​ദ്ധ​തി​ക​ളെ​ ​മു​ന്നോ​ട്ട് ​ന​യി​ക്കു​മെ​ന്നാ​ണ് ​രാ​ജേ​ഷ് ​തി​രു​വ​ല്ല​യു​ടെ​ ​പ്ര​തീ​ക്ഷ.​ ​നി​രാ​ലം​ബ​രാ​യ​വ​ർ​ക്കൊ​പ്പം​ ​താ​മ​സി​ക്കു​ന്ന​താ​ണ് ​ര​ണ്ടു​ ​പ​തി​റ്റാ​ണ്ട് ​നീ​ണ്ട​ ​സേ​വ​ന​കാ​ല​യ​ള​വി​ൽ​ ​ത​നി​ക്ക് ​വ​ലി​യ​ ​സ​ന്തോ​ഷം​ ​ന​ൽ​കു​ന്ന​തെ​ന്ന് ​രാ​ജേ​ഷ് ​തി​രു​വ​ല്ല​ ​പ​റ​യു​ന്നു.​ ​അ​ന്തേ​വാ​സി​ക​ളു​ടെ​ ​പ​രി​ച​ര​ണ​ത്തി​ൽ​ ​വി​ട്ടു​വീ​ഴ്‌​ച​യി​ല്ല.​ ​ശു​ചീ​ക​ര​ണ​വും​ ​ചി​കി​ത്സ​യും​ ​മ​രു​ന്നും​ ​എ​ല്ലാ​വ​രി​ലും​ ​എ​ത്തു​ന്നു​ണ്ടെ​ന്ന് ​ഓ​രോ​ ​ദി​വ​സ​വും​ ​ഉ​റ​പ്പു​വ​രു​ത്തും.​ ​രാ​ജേ​ഷും​ ​ഭാ​ര്യ​ ​സു​ജ​യും​ ​മ​ക്ക​ളും​ ​അ​ടൂ​ർ​ ​മ​ഹാ​ത്മ​യി​ലാ​ണ് ​താ​മ​സം.​ ​അ​ക്ഷ​യ് ​രാ​ജ് ​(​ബി.​ഡി.​എ​സ് ​വി​ദ്യാ​ർ​ത്ഥി),​ ​അ​ക്ഷ​ര​ ​രാ​ജ് ​(​ഐ.​െഎ.​ടി​ ​വി​ദ്യാ​ർ​ത്ഥി),​ ​അ​ദ്വൈ​ത്,​ ​അ​വ​ന്തി​ക​ ​(​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​)​ ​എ​ന്നി​വ​രാ​ണ് ​മ​ക്ക​ൾ.​ ​
രാ​ജേ​ഷ് ​തി​രു​വ​ല്ല​യു​ടെ​ ​ഫോ​ൺ​:​ 8606207770.​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, RAJESH THIRUVALLA, ORPHANAGE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.