SignIn
Kerala Kaumudi Online
Wednesday, 13 November 2019 6.22 PM IST

പാലായിൽ വോട്ടിംഗ് ശതമാനം 50 കടന്നു, വോട്ട് ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

jose-k-mani

കോട്ടയം:പാലാ തിരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുകയാണ്. നിലവിൽ പോളിംഗ് 56.32 ശതമാനം ശതമാനത്തിലാണ് എത്തിനിൽക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്ലിക്കേഷൻ പോൾ മാനേജർ പണിമുടക്കായതിനാൽ കൃത്യമായ ശതമാനക്കണക്ക് കൃത്യമായി ലഭ്യമാകുന്നില്ല എന്ന് പരാതിയുണ്ട്. ബന്ധുവിന്റെ മരണം മൂലം രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെ മാറ്റി പകരക്കാരെ നിയമിച്ചിട്ടുണ്ട്. നിലവിൽ 1,00,888 ജനങ്ങൾ വോട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 50,807 പേർ പുരുഷന്മാരും 50,081 പേർ സ്ത്രീകളുമാണ്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായിൽ രാവിലെ കൃത്യം ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചത്. പോളിംഗ് വൈകിട്ട് 6 മണി വരെ നീളും. ആകെ 176 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായ മാണി സി. കാപ്പൻ തന്റെ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.

ഒന്നാമത് വോട്ട് ചെയ്യാൻ എത്തിയത് തിരഞ്ഞെടുപ്പിൽ ഒന്നാമതാകാൻ പോകുന്നതിന്റെ സൂചനയാണെന്നും തനിക്ക് വൻ ഭൂരിപക്ഷത്തോടെ ജയിക്കാൻ സാധിക്കുമെന്നുമാണ് മാണി.സി കാപ്പൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. അതേസമയം പാലായിൽ 100 ശതമാനം വിജയം കരസ്ഥമാക്കാൻ സാധിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമും പറഞ്ഞു.വെളിച്ചക്കുറവ് മൂലം വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം കാണാൻ കഴിയുന്നില്ലെന്ന് ജോസ് കെ. മാണി പരാതി ഉന്നയിച്ചു.

ആകെ 1,79, 107 വോട്ടർമാരുള്ള പാലാ നിയമസഭാ മണ്ഡലത്തിൽ വനിതാ വോട്ടർമാരുടെ എണ്ണം 91,378ഉം പുരുഷ വോട്ടർമാരുടെ എണ്ണം 87,279ഉം ആണ്. 1557 പേർ പുതിയതായി വോട്ടർ പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ട്. സർവീസ് വോട്ടർമാർക്ക് ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് ബാലറ്റ് പേപ്പറാണ് നൽകിയത്.

മണ്ഡലത്തിൽ 212 വോട്ടിംഗ് യന്ത്രങ്ങളാണ് തയാറാക്കിയിട്ടുള്ളത്. പാലായിൽ രണ്ട് ബൂത്തുകളാണ് പ്രശ്‌നബാധിത ബൂത്തുകളായി കണക്കാക്കിയിട്ടുള്ളത്. മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ യു.പി സ്‌കൂളിലെ 159, 160 എന്നീ നമ്പറുകളിലുള്ള ബൂത്തുകളാണിവ. ഈ ബൂത്തുകളിലെ നടപടികൾ വീഡിയോ റെക്കോർഡിങ് വഴി രേഖപ്പെടുത്തും. വരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് മൂന്ന് മുന്നണികളും പാലാ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. നിലവിൽ 19.20 ശതമാനമാണ് പോളിംഗ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PALA, KOTTAYAM, PALA BYELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.