
കോട്ടയം : ആയുഷ് മാൻ ആരോഗ്യമന്ദിർ ഗാന്ധിനഗർ നോർത്തിൽ ആരംഭിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്ലിനിക്ക്, ജീവിത ശൈലിരോഗ നിർണയം, പകർച്ചവ്യാധി പ്രതിരോധം, വിദഗ്ധ ഡോക്ടർമാരുമായി ടെലി കൺസൾട്ടേഷൻ, വയോജന കൂട്ടായ്മ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം സാബു മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ജെ നിസി, ബേബിച്ചൻ തടത്തേൽ, എസ്.അനിൽകുമാർ, ബിജു എം.കുര്യൻ, രമാദേവി, പാർവതി അഖിൽ , രേഷ്മ അരുൺ, ആശവർക്കർ ലിസി ചാക്കോ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |