തിരുവനന്തപുരം: വിയറ്റ്നാം നേവിയുടെ അന്തർവാഹിനികളിൽ ഉപയോഗിക്കുന്നതിനായി ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ ലോഫ്രീക്വൻസി അൾട്രാസോണിക് ട്രാൻസ്ഡ്യൂസർ എലമെന്റ് നൽകുന്നതിനുള്ള ഓർഡർ കെൽട്രോണിന് ലഭിച്ചെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു.
ഇന്റലിജന്റ് ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം കെൽട്രോൺ മുഖേന സിംബാബെയിൽ നടപ്പാക്കുന്നതിലൂടെ ഇലക്ടോണിക് വ്യവസായരംഗത്തുള്ള കയറ്റുമതി ലക്ഷ്യമിടുന്നു. കഴിഞ്ഞ 10 മാസക്കാലത്തിനിടയ്ക്ക് 37000 ത്തോളം കപ്പാസിറ്ററുകൾ വില്പന നടത്തി.
200 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള കമ്പനികളുടെ വിഭാഗത്തിൽ കെൽട്രോണിന് 2024-25 മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ, ടി.ഐ. മധുസൂദനൻ, പി.വി. ശ്രീനിജൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഉദ്യം രജിസ്ട്രേഷൻ 75,000 ആയിരുന്നു. ഇപ്പോഴത് 16 ലക്ഷമാണ്.
2025-26 വർഷം 15768.254 മെട്രിക് ടൺ തോട്ടണ്ടി കാഷ്യൂബോർഡ് മുഖാന്തിരം ഇറക്കുമതി ചെയ്ത് സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന് 11325.695 മെട്രിക് ടണും കാപ്പെക്സിന് 4442.559 മെട്രിക് ടണും നൽകിയിട്ടുണ്ട്. കശുവണ്ടി വികസന കോർപ്പറേഷന്റെ 30 ഫാക്ടറികളിലായി 5500 ഓളം കശുമാവിൻ തൈകൾ കൃഷി ചെയ്യുന്നതിനുള്ള പദ്ധതിക്ക് കശുവണ്ടി വികസന കോർപ്പറേഷൻ രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |