
ദുബായ്: യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ളീം സമുദായത്തിനുവേണ്ടിയാകണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. കേരള മുസ്ളീം കൾച്ചറൽ സെന്റർ (കെഎംസിസി) ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എംഎൽഎമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, മറിച്ച് സമുദായത്തിനായി സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം. നഷ്ടപ്പെട്ട ഒൻപതര വർഷത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കും. ഒൻപതര വർഷത്തിനിടെ എത്ര എയ്‌ഡഡ്, എത്ര അൺഎയ്ഡഡ്, എത്ര ബാച്ചുകൾ, എത്ര കോഴ്‌സുകൾ മുസ്ളീം മാനേജ്‌മെന്റിന് ലഭിച്ചു?
ഭരണം വേണം, പക്ഷേ ഭരിക്കുന്നത് എംഎൽഎമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടാൻവേണ്ടി മാത്രമായിരിക്കില്ല. നഷ്ടപ്പെട്ടുപോയ ഒൻപതര കൊല്ലത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണം'- കെ എം ഷാജി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |