
ന്യൂഡൽഹി: കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷിഖാവത്തിനെ ഡൽഹിയിൽ സന്ദർശിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന് അനുവദിച്ച കേന്ദ്ര ടൂറിസം പദ്ധതികൾക്ക് നന്ദി അറിയിച്ചതായും മന്ത്രി പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷിഖാവത്തിനെ ഡൽഹിയിൽ സന്ദർശിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി ബിജു ഐഎഎസ്, ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ ഐഎഎസ് എന്നിവരും കൂടെ ഉണ്ടായിരുന്നു. കേരളത്തിന് അനുവദിച്ച കേന്ദ്ര ടൂറിസം പദ്ധതികൾക്ക് നന്ദി അറിയിച്ചു. പുതിയ പദ്ധതികളുടെ പ്രൊപ്പോസൽ അദ്ദേഹത്തിന് സമർപ്പിച്ചു. ഡിസംബർ മാസത്തിൽ നടക്കുന്ന കേരളത്തിലെ ടൂറിസം പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |