SignIn
Kerala Kaumudi Online
Wednesday, 21 October 2020 1.13 PM IST

'ഗോഡ്സെ വധിച്ചില്ലായിരുന്നെങ്കിൽ ഗാന്ധി ആർ.എസ്.എസ് ആയേനെ',​ അദ്ദേഹം ശാഖയിൽ പങ്കെടുത്തിരുന്നുവെന്നും ബി. ഗോപാലകൃഷ്ണൻ

b-gopalakrishnan

തിരുവനന്തപുരം: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ആർ.എസ്.എസിന്റെ ശാഖയിൽ ങ്കെടുത്തിരുന്നുവെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. ഗോഡ്സെ വധിച്ചില്ലായിരുന്നെങ്കിൽ ഗാന്ധിജി ആർ.എസ്.എസിന്റെ ഭാഗമായേനെ എന്നും ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ഗാന്ധി ശിഷ്യന്മാരും ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറുമായി നിരന്തര സമ്പർക്കത്തിലായിരുന്നു.1934 ഡിസംബർ 24 ന് ഗാന്ധിജി ആർ.എസ്.എസ് ശാഖയിൽ പങ്കെടുത്ത് ഭഗവദ് ധ്വജത്തിനെ പ്രണമിച്ചു. 'താങ്കൾ എന്നേക്കാൾ നല്ല സംഘാടകനാണെന്നും ഞാൻ ആർ.എസ്.എസിൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്ന് ഗാന്ധിജി ഹെഡ്ഗേവാറിനോട് പറഞ്ഞതായും ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഗോപാലകൃഷ്ണന്റെ പോസ്റ്റിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഗാന്ധി ചിന്തകൾ നീണാൾ വാഴട്ടെ...

ഗാന്ധിജി RSS ശാഖയിൽ പങ്ക് ചേർന്നു. ഗോഡ്സെ വധിച്ചില്ലായിരുന്നെങ്കിൽ ഗാന്ധിജി RSS ന്റെ ഭാഗമായേനെ. ഗാന്ധിജിയും ഗാന്ധി ശിഷ്യന്മാരും RSS സ്ഥാപകൻ Dr ഹെഡ്ഗേവാറുമായി നിരന്തര സമ്പർക്കത്തിലായിരുന്നു.1934 ഡിസംബർ 24 ന് ഗാന്ധിജി RSS ശാഖയിൽ പങ്കെടുത്ത് ഭഗവദ് ധ്വജത്തിനെ പ്രണമിച്ചു. ശാഖയിൽ പങ്കെടുത്തത് തനിക്ക് ഏറെ സന്തോഷമായെന്നും ജാതിരഹിത ഹിന്ദു സമൂഹം സൃഷ്ടിക്കുന്നത് ഏറ്റവും നല്ല കാര്യമാണന്നും, 'ശക്തമായി സംഘടന പ്രവർത്തനം തുടർന്ന് നടത്തണമെന്നും, മികച്ച പ്രവർത്തനം രാജ്യത്ത് നടത്താൻ RSS ന് കഴിയുമെന്നും ഹിന്ദുക്കളെ സംഘടിപ്പിക്കുന്നത് ദേശീയ താൽപ്പര്യമാണെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടു '.

തുടർന്ന് ഹെഡ്ഗേവാറിനെ നേരിട്ട് കാണണമെന്ന ഗാനധിജിയുടെ നിർദ്ദേശപ്രകാരം ഡിസം 25 ന് ഗാന്ധിജി-ഹെഡ്ഗേവാർ കൂടിക്കാഴ്ച്ചയും ചർച്ചയും നടന്നു. താങ്കൾ എന്നേക്കാൾ നല്ല സംഘാടകനാണെന്നും ഞാൻ RSSൽ പ്രതീക്ഷ അർപ്പിക്കുന്നു എന്നും ഗാന്ധിജി ഹെഡ്ഗേവാറിനോട് പറഞ്ഞു. ഗാന്ധിജിയുടെ മനസ്സ് അറിഞ്ഞ ശരിയായ ഗാന്ധി ശിഷ്യന്മാർ കൂട്ടത്തോടെ RSS അനുഭാവികളും പ്രവർത്തകരുമായി മാറി. ഗാന്ധിജിയും ഡോക്ടർജിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ പരസ്പര പൂരകങ്ങളായിരുന്നു. ഗാന്ധിജി ബ്രിട്ടീഷ് അടിമത്തത്തിനെതിരെ പോരാടി ,ഡോക്ടർജി ഭാരതീയരുടെ മാനസീക അടിമത്തത്തിനെതിരെ പോരാടി. സ്വതന്ത്ര്യപ്രാപ്തിക്ക് ശേഷവും ഗാന്ധിജി RSSമായി സഹകരിക്കുകയും ഡൽഹിയിലെ ഭംങ്കി കോളനിയിൽ നടന്ന RSS ശാഖയിൽ പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തു.

ഗുരുജി ഗോൾവാൾക്കറുമായി വളരെ അടുപ്പത്തിലും പരസ്പരം ചർച്ചകളും നടത്തി. RSS ഭാരത വിഭജനത്തിന് എതിരായിരുന്നു. ഗാന്ധിജിയും വിഭജനത്തെ എതിർത്തു. എന്നെ വെട്ടിമുറിച്ചാലും രാജ്യത്തെ വെട്ടിമുറിക്കരുതെന്ന് ഗാന്ധിജി നെഹ്രു അടക്കമുള്ളേ കോൺഗ്രസ്സ് നേതാക്കളോട് ആപേക്ഷിച്ചു. എന്നാൽ ഗാന്ധിജിയെ ഒരു ഭാരമായിട്ടാണ് ചിലപ്പോൾ കോൺഗ്രസ്സ് നേതാക്കൾ കണ്ടിരുന്നത്. സ്വന്തം അധികാരത്തിനായി ഗാന്ധിജിയെ മറന്ന് രാജ്യത്തെ വെട്ടിമുറിക്കാൻ കൂട്ട് നിന്നു. ഗാന്ധി ചിന്തകളെ തിരസ്കരിച്ച നെഹ്രുവും കോൺഗ്രസ്സും ഗാന്ധി ചിന്തകൾ ഇൻഡ്യയിൽ നടപ്പാക്കാതിരിക്കാൻ കമ്മ്യൂണിസ്റ്റ്കളെ കൂട്ട് പിടിച്ച് RSS നെ എതിർത്തു.

ഗോപരിപാലനവും, സ്വദേശിയും, ജാതി നിർമ്മാർജ്ജനവും അടക്കം ഗാന്ധി ചിന്തകൾ RSS നടപ്പാക്കാനും പ്രചരിപ്പിക്കാനും തീരുമാനിച്ചതോടെ നെഹ്രൂവ്യൻ കോൺഗ്രസ്സ് പ്രകടമായി RSS വിരുദ്ധരായി പോലീസിനെ കൊണ്ട് ക്രൂരമായി മർദ്ദിച്ച് ഇല്ലാത്ത കളവ് പ്രചരിപ്പിച്ച് RSS നെ തകർക്കാൻ ശ്രമിച്ചു. RSS ന് ഭരണഘടന വേണമെന്ന് ആദ്യമായി ഉപദേശിച്ചത് ഗാനധിജിയാണ് '. RSS വളരേണ്ടതും നിലനിൽക്കേണ്ടതും അനിവാര്യമാണെന്ന തോന്നൽ ഗാന്ധിജിക്ക് ഉണ്ടായിരുന്നത് കൊണ്ടായിരുന്നു ഉപദേശിച്ചത്. കോൺഗ്രസ്സിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഗാന്ധിജി RSSൽ ആയിരുന്നു പ്രതിക്ഷ അർപ്പിച്ചത്. ഗാന്ധി ശിഷ്യന്മാർ പ്രമുഖർ എല്ലാം RSS അനുഭാവികളായി മാറി. ഒരിക്കൽ പോലും RSS നെ ഗാന്ധിജി വിമർശിച്ചിട്ടില്ല. ഗാന്ധി സാഹിത്യത്തിൽ ഒരിടത്തും ഒരു വരി പോലും കണ്ടിട്ടില്ല. കോൺഗ്രസ്സിനേയും കമ്മ്യൂണിസ്റ്റുകളേയും വിമർശിച്ചിട്ടുണ്ട്. ഇതാണ് ചരിത്ര യാഥാർത്ഥ്യം... (അവലംബം: കെ.ആർ മക്കാനിയുടെ പുസ്തക, ഗാനധി സാഹിത്യം, 2019 ആഗസ്റ്റ് 12 ന് ഇൻഡ്യൻ എക്സ്പ്രസ്സ് പത്രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAHATHMA GANDHI, B GOPALAKRISHNAN, BJP, RSS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.