
''പ്രശംസ ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടാകുമോ? അല്ലെങ്കിൽ അത്തരം ആരെങ്കിലും ഭൂമിയിൽ ജീവിച്ചിരിന്നിട്ടുണ്ടാകുമോ? എന്താണ്, പ്രശംസ ഒരു ദൗർബല്യമായി കൂടെ കൊണ്ടുനടക്കാത്ത ആരെങ്കിലുമുണ്ടോയെന്നാണോ! മനുഷ്യരെപ്പറ്റി മാത്രമല്ല ഞാൻ പറഞ്ഞത്, പക്ഷി മൃഗാദികളെയും കൂടി ഉൾപ്പെടുത്തിയാണ് എന്റെ ചോദ്യമെന്നു കൂട്ടിക്കോളു! എന്ത്, ഒരു പക്ഷി, മറ്റൊരു പക്ഷിയെ പ്രശംസിക്കുമെന്നോ! പ്രശംസിക്കുക മാത്രമല്ല, മനുഷ്യരെപ്പോലെ അവറ്റകൾക്കും പരസ്പരം പാരവയ്ക്കാനുള്ള അവകാശമില്ലയെന്നാണോ കണ്ടുപിടിത്തം!
അതെങ്ങനെ ശരിയാകും? കുയിലിന്റെ അതിമനോഹര ഗാനാലാപനം ശ്രദ്ധയോടെ കേൾക്കുന്ന, മയിലിന് കേൾവിശക്തിയുണ്ട് എന്ന വസ്തുതയിൽ തർക്കമില്ലല്ലോ? അതുപോലെ, തന്നെ മയൂരനൃത്തം കാണുന്ന കുയിലിന് കാഴ്ച ശക്തിയില്ല എന്നാരെങ്കിലും തർക്കിക്കുമോ? മൃഗങ്ങൾക്ക് കാഴ്ചയും, കേൾവിയുമുണ്ട് എന്നതിലും തർക്കിക്കേണ്ട കാര്യമില്ല! പിന്നെ തർക്കമുണ്ടാകാൻ സാദ്ധ്യതയുള്ള സംഗതി, പക്ഷി മൃഗാദികൾ സംസാരിക്കുന്നുണ്ടോയെന്നതാണല്ലോ? അതെ, അവർ മനുഷ്യർക്കു കേൾക്കാൻ കഴിയുന്ന നിലയിൽ സംഭാഷണം നടത്തുന്നില്ലെന്ന് പറയാമെങ്കിലും, അവരൊക്കെ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടെന്ന കാര്യത്തിലും തർക്കിമില്ല. ആ സാധു ജീവികളുടെ അത്തരം ആശയ വിനിമയ പരിധിയിൽ പ്രശംസ വരുമോ, പാരവയ്പ്പു വരുമോയെന്നൊക്കെ ഇനിയെങ്കിലും ശാസ്ത്രീയ പഠനങ്ങളായിക്കൂടെ! എവറസ്റ്റ് കൊടുമുടി കണ്ടുപിടിക്കുന്നതിനു മുമ്പ് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതായിരുന്നു എന്നൊരു ചോദ്യം കിട്ടിയാൽ, ഉത്തരവും ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ, അല്ലേ? അതും'എവറസ്റ്റ് "തന്നെയായിരുന്നു എന്നറിയാത്ത കുറച്ചു പേരെങ്കിലും നമുക്കിടയിൽ കാണില്ലേ? അതുപോലെ തന്നെ, സത്യമായ ഒരു കാര്യം നമുക്കിന്നറിയില്ലയെന്ന കാരണത്താൽ, 'ഇല്ല"യെന്നു നമ്മൾ പറഞ്ഞാൽ ശരിയാകുമോ? സസ്യങ്ങൾക്കും ജീവനുണ്ടെന്ന് സർ, ജഗദീഷ് ചന്ദ്രബോസ് എന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ, അദ്ദേഹം തന്നെ കണ്ടുപിടിച്ച 'ക്രെസ് കോഗ്രാഫി"ന്റെ സഹായത്തോടെ ഇരുപതാം നൂറ്റാണ്ടിൽ തെളിയിക്കുന്നതുവരെ ലോകം മറിച്ചല്ലേ വിശ്വസിച്ചിരുന്നത്! അതിനിടയിൽ നമുക്ക്, പ്രശംസയുടെ സുഖമൊന്നു നോക്കാം."" ഇത്രയും പറഞ്ഞശേഷം, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, എല്ലാ മുഖങ്ങളും ശാസത്രാഭിമുഖ്യത്തോടെ ഇരിക്കുന്നതായി തോന്നി. എല്ലാവരേയും വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''അർഹിക്കുന്ന കാര്യങ്ങളിൽ പ്രശംസ നല്ലതുതന്നെ, എന്നാൽ ആത്മപ്രശംസ തീരെ നന്നല്ലയെന്ന് വിവേകമുള്ളവർ പണ്ടേ പറഞ്ഞു തന്നിട്ടില്ലേ. മറ്റുള്ളവരുടെ പ്രശംസ ആഗ്രഹിക്കുന്നവർ, സ്വയം പ്രശംസിക്കാതിരിക്കുക! വരാൻ വൈകുന്ന ബസ് കാത്തിരിക്കുകയായിരുന്നു ആ റിട്ട. ടീച്ചർ. ടീച്ചറമ്മയ്ക്ക് കൂട്ടെന്നപോലെ ബസ് സ്റ്റോപ്പിൽ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. പക്ഷെ, അവർ അപരിചിതരായി തന്നെ തുടരുകയായിരുന്നു. അതിനിടയിലാണ് പെൺകുട്ടി, 'അമ്മാ, ഒരു കോൾ വിളിക്കാൻ ഫോണൊന്നു തരുമോ," എന്ന് പറഞ്ഞ് ടീച്ചറമ്മയെ സമീപിച്ചത്. അവർ, നിറഞ്ഞ ചിരിയോടെ ഫോൺ പെൺകുട്ടിക്കു നൽകി. അവൾ അതു വാങ്ങി, സ്പീക്കർ ഓൺ ചെയ്ത് ഏതോ നമ്പരിലേക്കു വിളിച്ചു: 'ഹലോ, ഇത് കെ.കെ. എന്റർപ്രൈസസല്ലേ" 'അതെ" 'ഹലോ, സാർ അവിടെ എച്ച്.ആർ. മാനേജരുടെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ ഞാനും അറ്റന്റ് ചെയ്തിരുന്നു." 'അത്, ആളെ എടുത്തല്ലോ, ഇപ്പോൾ മൂന്നുനാലു മാസമായല്ലോ" 'അയ്യോ, സാർ, അറിഞ്ഞില്ല. ഇപ്പോഴത്തെ ആളിനെ മാറ്റിയെന്തെങ്കിലും' 'നോ, നെവർ, എ സ്മാർട്ട് ഗേൾ, ഇറ്റ് വിൽ നെവർ ഹാപ്പെൻ." 'ശരി സാർ, താങ്ക്യു." 'ഇതാ, അമ്മ, ഫോൺ", 'അപ്പോൾ, മോൾക്ക്, ജോലിയൊന്നും കിട്ടിയില്ലേ, അമ്മയും പ്രാർത്ഥിക്കാം, കേട്ടോ.'ടീച്ചറമ്മ ഫോൺ തിരികെ വാങ്ങികൊണ്ട് പറഞ്ഞു.'ജോലിയുണ്ടമ്മ" 'എന്തുജോലി" 'ഞാനാണമ്മ ആ എച്ച്.ആർ. മാനേജർ." 'അപ്പോൾ, അവിടെ വിളിച്ചു ചോദിച്ചതോ" 'അതല്ലേ, അമ്മയുടെ ഫോൺവാങ്ങി വിളിച്ചത്, അതുകൊണ്ടല്ലേ അറിയാൻ പറ്റിയത്!" ഇപ്പോൾ മനസിലായോ, ടീച്ചറമ്മയുടെ സ്കൂളല്ല, ഇപ്പോഴത്തെ സ്കൂൾ."" അവിടെ കുലുങ്ങി ചിരിക്കുന്നവരോടൊപ്പം, പ്രഭാഷകനും കൂടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ഇന്നലെ രാവിലെ സൂര്യോദയത്തിന് ശേഷമുണ്ടായ മഴമേഘങ്ങളിന്റെ വിടവുകളിലൂടെ സൂര്യപ്രകാശം തെളിഞ്ഞ് നിന്നപ്പോൾ