
കൊല്ലം: കൊട്ടാരക്കര കോടതിയിൽ വിചാരണയ്ക്ക് ഹാജരാക്കിയ പോക്സോ കേസ് പ്രതി ചാടിപ്പോയി. ഇളമാട് സ്വദേശി അബിൻ ദേവാണ് കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. 2022ലെ പോക്സോ കേസിലെ പ്രതിയാണ് ഇയാൾ. അബിൻ ദേവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണ്.
വിചാരണ നടക്കുന്നതിനാൽ കോടതിയിൽ ഹാജരായതായിരുന്നു. ജാമ്യത്തിൽ കഴിയുന്നതിനാൽ കോടതിയിൽ നിന്ന് ഓടിപ്പോയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് പൊലിസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |